കുട്ടികളിലെ ഫോൺ അഡിക്ഷനും ആത്മഹത്യ പ്രവണതയും

കുട്ടികളുടെ ഫോൺ നിയന്ത്രിക്കാൻ ഗൂഗിൾ ആപ്പ്

ആദ്യത്തെ ആപ്പ് രക്ഷിതാക്കളുടെ ഫോണിലും രണ്ടാമത്തെത് കുട്ടികളുടെ ഫോണിലും ഇൻസ്റ്റാൾചെയ്യുക

ഇൻസ്റ്റാളേഷൻ ലിങ്ക് താഴെ

 

ഓൺലൈൻ കാലഘട്ടം അതിന്റെ സർവ്വ പ്രതാപത്തിലും കെട്ടിയാടുന്ന വേളയാണിത്. കുട്ടികളിലെ പഠനം മുതൽ മോട്ടിവേഷൻ ക്ലാസ് വരെ. വെർച്ച്വൽ മീറ്റിംഗും ചാറ്റ്‌റൂമും ക്ലബ്ബ് ചർച്ചയും തുടങ്ങി ഓരോ കുട്ടികളുടെയും അഭിരുചിക്കനുസരിച്ച് വകഭേദമുള്ള ആപ്പുകളും അതിലേക്ക് ആകർഷിക്കാൻ ലിങ്കുകളും ഇന്ന് സുലഭമാണ്. ഓൺലൈൻ പഠനം സ്മാർട്ട് ഫോണിലൂടെയും ടാബിലൂടെയും നടക്കുന്നതു കാരണം നമ്മുടെ കുട്ടികളുടെ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ വെക്കുക അസാധ്യം.

പഠനം ഓൺലൈനിൽ തുടങ്ങിയ കാലത്ത് കർശനമായ പരിശോധനയും ശ്രദ്ധയും ഇടപെടലും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കാലക്രമത്തിൽ അത് കുട്ടികളുടെ ഭാവിയുടെ വാതിലുകളായി കണ്ട് രക്ഷിതാക്കൾ അവരുടെ പഠന മുറിയിൽ നിന്ന് പതിയെ പിൻവാങ്ങി. പഠനത്തിൽ നിന്ന് താത്കാലിക ആശ്വാസത്തിനോ ലോക്ക്ഡൗണിൽ പുറത്തുപോയി കളിക്കാനുള്ള അവസരം ഇല്ലാതായതുകൊണ്ടോ സ്വതന്ത്രമായി മൊബൈൽ ഉപയോഗിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നതാണോ എന്നറിയില്ല.
ചില കുട്ടികളെങ്കിലും മൊബൈൽ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നുള്ളത് തള്ളിക്കളയാൻ ആവില്ല. ഓൺലൈൻ ഗെയിമുകളിൽ അതല്ലെങ്കിൽ ചില മോശം സൈറ്റുകളിൽ തത്പരരായി മാറുന്നു എന്നത് സമീപകല വാർത്തകൾ ശ്രദ്ധിച്ചാൽ നമുക്ക് മനസിലാക്കാം. നശീകരണവാസന, ആക്രമിച്ചു കീഴ്‌പ്പെടുത്തുക, അപരന്റെ മരണനിലവിളിയിൽ ആനന്ദിക്കുക, ആധുനിക വെപ്പണുകൾ ഓൺലൈനിൽ പർച്ചേഴ്‌സ് ചെയ്തു ഗെയിം കളിക്കുക, അതിനുവേണ്ടി രക്ഷിതാക്കളുടെ മൊബൈലിൽ നിന്ന് പണം അവരറിയാതെ ഉപയോഗിക്കുക ഇതൊക്കെ ചില കുട്ടികളുടെ ചെറിയ കളികളാണ്.

കൗമാരക്കാർ സെർച്ച് ചെയ്യുന്നത് ആത്മഹത്യയുടെ വഴികൾ, കൊലപാതകത്തിന്റെ വേറിട്ട കാഴ്ചകൾ, അപകടങ്ങളുടെ ചിതറിയ മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ, പോൺ സൈറ്റുകൾ, ഗാംബ്ലിംഗ് പോലുള്ള കളികൾ, ലഹരിയുടെ പുത്തൻ അവതാരങ്ങൾ അങ്ങനെപോകുന്നു കൗമാരക്കാരുടെ മൊബൈൽ ഉപയോഗങ്ങൾ. അടിമപ്പെട്ടാൽ ജീവൻ തന്നെ നഷ്ടപ്പെടാവുന്ന ഗെയിമുകൾ ഇന്ന് നിലവിലുണ്ട്. മണിക്കൂറുകളോളം മുറി അടച്ചിട്ടു ഫ്രീ ഫയർ കളിക്കുന്ന കുട്ടിയുടെ തകരാറിലാകുന്ന മാനസികാവസ്ഥ തിരിച്ചുപിടിക്കാൻ ആവാതെ വരും. സ്വയം അന്തർമുഖനാകുന്നതും, ഉറക്കം, മടി, രക്ഷിതാക്കളോടുള്ള മോശമായ പെരുമാറ്റം, ദേഷ്യം ഇതൊക്കെയാണ് ഇതുമൂലമുണ്ടാകുന്നത്. അവസാനം ആത്മഹത്യയുടെ വഴിൽ ജീവിതം കൊണ്ടുചെന്നെത്തിക്കും.

കുട്ടികളിലെ ഫോൺ അഡിക്ഷനും ആത്മഹത്യ പ്രവണതയും

പ്രമുഖ ഫാമിലി കൗൺസിലർ അഡ്വക്കേറ്റ് ലിൻസി ജോസ് ആണ് ഫേസ്ബുക് ലൈവിൽ സംസാരിക്കുന്നത്

(ALL KERALA PRAVASI ASSOSCIATION) 

https://www.facebook.com/truelincy/videos/612224609759895

കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി നേരത്തെ തന്നെ ഗൂഗിൾ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു

കുട്ടികൾക്ക് കൊടുക്കുന്ന ഫോണിലും മാതാപിതാക്കളുടെ ഫോണിലും ഇൻസ്റ്റാൾ ചെയ്ത് പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുന്ന ആപ്പ് ആണിത്.
 
 കുട്ടികൾ സ്മാർട്ഫോൺ ഉപയോഗിക്കുന്ന സമയം. ഏതെല്ലാം ആപ്പുകൾ എത്രനേരം ഉപയോഗിക്കുന്നു എന്നതുൾപ്പടെയുള്ളവ ഈ ആപ്പിലൂടെ നിരീക്ഷിക്കാനും. സ്മാർട്ഫോൺ ഉപയോഗത്തിന് സമയനിയന്ത്രണം ഏർപ്പെടുത്താനുമെല്ലാം  ആപ്പിലൂടെ സാധിക്കും. .
 
ആദ്യത്തെ ആപ്പ് രക്ഷിതാക്കളുടെ ഫോണിലും രണ്ടാമത്തെത് കുട്ടികളുടെ ഫോണിലും ഇൻസ്റ്റാൾചെയ്യുക
 
ഡൗൺലോഡ് ചെയ്യേണ്ട ലിങ്കുകൾ താഴെയുണ്ട്

FOR ANDROID USERS

രക്ഷിതാക്കളുടെ ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾചെയ്യുക

Parent App DOWNLOAD

കുട്ടികളുടെ ഫോണിൽ താഴെയുള്ള ആപ്പ് ഇൻസ്റ്റാൾചെയ്യുക

For Child’s Phone App DOWNLOAD

FOR I PHONE USERS

രക്ഷിതാക്കളുടെ ഫോണിൽ ഈ ആപ്പ് ഇൻസ്റ്റാൾചെയ്യുക

Parent App DOWNLOAD

കുട്ടികളുടെ ഫോണിൽ താഴെയുള്ള ആപ്പ് ഇൻസ്റ്റാൾചെയ്യുക

For Child’s Phone App DOWNLOAD

Purushottam Ad

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *