പ്രവാസി എഴുത്തുകാരൻ ഷെരീഫ് ഇബ്രാഹിം വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജിയെ അനുസ്മരിക്കുന്നു.

സ്വല്പം അകലം പാലിച്ച്, ബഹുമാനത്തോടെയുള്ള ഭയമായിരുന്നു അബ്ദുള്ള ഹാജിയുമായി ഞാൻ ഏകദേശം അമ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ 1966കളിൽ ഞാൻ അദ്ദേഹത്തിന്റെ ഭാര്യാപിതാവായ കുട്ടമംഗലം പൂവ്വാംപറമ്പിൽ അഹമ്മു വെല്ലിപ്പയുമായി കോയമ്പത്തൂരിലുള്ള എലങ്കൈ ഹോട്ടലിൽ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷന് രണ്ടു മാസം ജോലി നോക്കുന്ന കാലം. അന്നാണ് അബ്ദുള്ള ഹാജിയുമായുള്ള അടുപ്പത്തിന്റെ ആദ്യത്തെ കാൽവെപ്പ്.

അതിന് ശേഷം എന്റെ ഗൾഫ് ജീവിതത്തിന്റെ ആരംഭം ദുബായിൽ. അത് കഴിഞ്ഞ് എന്റെ ജ്യേഷ്ഠൻ എന്നെ ടാക്സിയിൽ അബുദാബിയിലേക്ക് പറഞ്ഞയക്കുന്നു. അത് 1973 ജൂൺ 28ന്നായിരുന്നു. ഏകദേശം അമ്പത് വർഷം മുമ്പ്. അബുദാബിയിൽ എത്തിയാൽ സെൻട്രൽ മാർക്കറ്റിൽ ചെന്നാൽ കുറെ മലയാളികളുണ്ടാവുമെന്നും അബ്ദുള്ള ഹാജിയുടെ EMKE സ്റ്റോഴ്സ് എന്ന കടയുടെ പേരും തന്നു. എന്റെ ചെറിയ എയര്‍ ബാഗുമായി ഞാൻ ആ കടയിലേക്ക് ചെല്ലുന്നു.
ഉപ്പാടെ വാക്കുകൾ ഞാൻ മനസ്സിൽ ഓർത്തു. ആരേയും ദുരുപയോഗം ചെയ്യരുതെന്ന ഉപ്പാടെ വാക്ക് ഞാൻ ഈ എഴുപതാം വയസ്സിലും പ്രാവർത്തീകമാക്കുന്നു. ആ ഉപദേശം എന്റെ മക്കൾക്കും ബന്ധക്കാർക്കും ഞാൻ നൽകാറുണ്ട്.

എന്നെ സ്വന്തം മകനെപ്പോലെ സ്വീകരിക്കുന്നു. അദ്ദേഹത്തിന്റെ വണ്ടിയിൽ എന്നെ അബുദാബി മദീനസായാദിലുള്ള റൂമിലേക്ക്  പോകുന്നു. അവിടെ എന്റെ സകലകാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ട് ആഹാരവും ഭക്ഷണവും തന്ന് ഒന്നിന്റേയും കുറവ് വരുത്താതെ നോക്കിയത് എനിക്ക് മറക്കാൻ കഴിയില്ല.
എന്റെ ജോലി അന്വേഷണം തുടർന്നു. ജനറൽ പോസ്റ്റ് ഓഫീസിനടുത്ത് ഒരു ഷോപ്പിൽ ജോലി കിട്ടിയപ്പോൾ ഞാൻ വെറും ഒരാഴ്ച്ചയ്ക്ക് ശേഷം താമസം ദാഇറത്തുൽ മിയയിൽ അൽഹൊസൻ പാലസിനടുത്തേക്ക് മാറി. പിന്നേയും ആ ബന്ധം തുടർന്നു. എന്റെ സന്നിഗ്ദഘട്ടങ്ങളിൽ ഒരു അത്താണിയായിരുന്നു അദ്ദേഹം.

1974ൽ വിവാഹം കഴിഞ്ഞ ഞാൻ എട്ട് മാസത്തിന് ശേഷം ഭാര്യയെ അബുദാബിക്ക് കൊണ്ട് പോകാൻ നാട്ടിൽ വന്നു. എന്റെ ഉമ്മയും ഞാനും ഭാര്യയും കൂടി വലപ്പാട് ഒരു മതപ്രസംഗം കേൾക്കാൻ എത്തി. എല്ലാവരും ഇരിക്കുന്ന പോലെ മണ്ണിൽ പായയിലാണ് ഞങ്ങളും ഇരുന്നത്. ഇത് കണ്ട ഉടനെ അദ്ദേഹം ഞങ്ങളെ വിളിച്ച് അതിനടുത്തുള്ള ഒരു വീട്ടിൽ ഇരിക്കാനുള്ള സൗകര്യം ചെയ്ത് തന്നു. ഇപ്പോൾ ഇത് വായിക്കുന്ന നിങ്ങളിൽ ചിലർക്ക് ഇത് വലിയ കാര്യമാണോ എന്ന് തോന്നാൻ ഇടയുണ്ട്. പക്ഷെ, അന്നത്തെ സൗകര്യങ്ങൾ ഞങ്ങൾക്ക് അന്നാട്ടിലുള്ള അപരിചിതത്വം ഒക്കെ ആലോചിക്കുമ്പോൾ അത് വലിയ കാര്യം തന്നെയാണ്.

“ഞാൻ ഇടക്കെല്ലാം വരും. മറ്റൊരു ദുരുപയോഗത്തിന്നുമല്ല; വെറുതെ സലാം ചൊല്ലാനും ഗുരുത്വം കിട്ടാനുമാണ്”
“നീ സുഖമായി ജീവിക്കുന്നു എന്ന് കേൾക്കുന്നത് തന്നെ എനിക്ക് സന്തോഷമാണ്”
ഇതായിരുന്നു മറുപടി. ഈ മറുപടി എങ്ങിനെ ഞാൻ മറക്കും?

ഒരിക്കൽ ഞാൻ അദ്ദേഹത്തെ കണ്ട് ഇങ്ങിനെ പറഞ്ഞ രംഗം ഓർമ വരുന്നു.
“ഞാൻ ഇടക്കെല്ലാം വരും. മറ്റൊരു ദുരുപയോഗത്തിന്നുമല്ല; വെറുതെ സലാം ചൊല്ലാനും ഗുരുത്വം കിട്ടാനുമാണ്”
“നീ സുഖമായി ജീവിക്കുന്നു എന്ന് കേൾക്കുന്നത് തന്നെ എനിക്ക് സന്തോഷമാണ്”
ഇതായിരുന്നു മറുപടി. ഈ മറുപടി എങ്ങിനെ ഞാൻ മറക്കും? എന്റെ ഉപ്പാട് അദ്ദേഹത്തിനുള്ള സ്നേഹമാണ് എനിക്ക് നൽകുന്നത് എന്നതിൽ ഒരു സംശയവുമില്ല. അത് പോലെ ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കുന്നത്; വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഇത്തരം മനസ്സുകളുടെ പ്രാർത്ഥനയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.


2002 ഓഗസ്റ്റ് 2ന് അബ്ദുള്ള ഹാജിയുടെ രണ്ടാമത്തെ മകൻ ഷാനവാസിന്റെ വധൂഗൃഹമായ തത്തമംഗലത്തെ വിവാഹനിശ്ചയത്തിന് എന്നെ ക്ഷണിച്ചത് ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളതയാണ്. അദ്ദേഹത്തിന്റെ മകൻ ആസിഫ് എന്നെ എവിടെ കണ്ടാലും സഹോദര സ്നേഹത്തോടെയുള്ള പെരുമാറ്റം ഹൃദയസ്പൃക്ക് ആണ്.
എന്റെ മക്കളുടെ എല്ലാ വിവാഹങ്ങൾക്കും അദ്ദേഹം പങ്കെടുക്കുകയും നിർദേശങ്ങൾ തരികയുമുണ്ടായി.
രണ്ടു മാസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ഞാൻ ചെന്ന് കണ്ടു. കുറച്ചു മാസം മുമ്പ് എന്റെ കഴുത്തിൽ ഒരു മേജർ ഓപ്പറേഷൻ ചെയ്യേണ്ടി വന്നതിനെകുറിച്ച് അദ്ദേഹം എന്നോട് വിശദമായി അന്വേഷിച്ചു. കുറേ ഉപദേശങ്ങളും തന്നു. അത് ഞങ്ങളുടെ അവസാന കൂടികാഴ്ച്ചയാവുമെന്ന് ഒരിക്കലും കരുതിയില്ല.
മരണവീട്ടിൽ ചെന്നപ്പോൾ മുറ്റത്തെ തൈമാവിന്റെ കൊമ്പിലേക്ക് ഞാൻ നോക്കി. അത് പൂവിട്ടിരിക്കുന്നു. കുറെ നാൾ മുമ്പ് ഞാൻ ചെല്ലുമ്പോൾ ആ ശിഖിരം താഴുന്നത് കണ്ട അദ്ദേഹം ഒരു ഇരുമ്പ് പൈപ്പെടുത്ത് അതിനൊരു താങ്‌ കൊടുത്ത രംഗം ഓർമ വന്നു. അദ്ദേഹം കച്ചവടക്കാരൻ മാത്രമല്ല എന്നും നല്ലൊരു കർഷകസ്നേഹിയാണെന്നും എന്തിനേറെ ജീവജാലങ്ങളോടും കരുണയുള്ളവനാണെന്നും അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടു.

തലേദിവസം പെയ്ത മഞ്ഞിന്റെ തുള്ളികൾ ആ ശിഖിരത്തിൽ നിന്ന് എന്റെ ദേഹത്ത് വീണു. അദ്ദേഹത്തിന്റെ മരണത്തിൽ ആ മരം പോലും കണ്ണീർ പൊഴിക്കുകയാണെന്ന് എനിക്ക് തോന്നി.


തലേദിവസം പെയ്ത മഞ്ഞിന്റെ തുള്ളികൾ ആ ശിഖിരത്തിൽ നിന്ന് എന്റെ ദേഹത്ത് വീണു. അദ്ദേഹത്തിന്റെ മരണത്തിൽ ആ മരം പോലും കണ്ണീർ പൊഴിക്കുകയാണെന്ന് എനിക്ക് തോന്നി.
എല്ലാ ജീവജാലങ്ങളും മരണത്തിന്റെ രുചി അറിയും എന്ന് പരിശുദ്ധ ഖുർആൻ വചനം. അത് അംഗീകരിച്ചേ പറ്റൂ. നമുക്കിനി അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനേ കഴിയൂ. അള്ളാഹുവേ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ… ആമീൻ യാറബ്ബുൽ ആലമീൻ.

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm

Leave a Reply

Your email address will not be published. Required fields are marked *