"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
കുട്ടികളുടെ ഫോൺ നിയന്ത്രിക്കാൻ ഗൂഗിൾ ആപ്പ്
ആദ്യത്തെ ആപ്പ് രക്ഷിതാക്കളുടെ ഫോണിലും രണ്ടാമത്തെത് കുട്ടികളുടെ ഫോണിലും ഇൻസ്റ്റാൾചെയ്യുക
ഇൻസ്റ്റാളേഷൻ ലിങ്ക് താഴെ
ഓൺലൈൻ കാലഘട്ടം അതിന്റെ സർവ്വ പ്രതാപത്തിലും കെട്ടിയാടുന്ന വേളയാണിത്. കുട്ടികളിലെ പഠനം മുതൽ മോട്ടിവേഷൻ ക്ലാസ് വരെ. വെർച്ച്വൽ മീറ്റിംഗും ചാറ്റ്‌റൂമും ക്ലബ്ബ് ചർച്ചയും തുടങ്ങി ഓരോ കുട്ടികളുടെയും അഭിരുചിക്കനുസരിച്ച് വകഭേദമുള്ള ആപ്പുകളും അതിലേക്ക് ആകർഷിക്കാൻ ലിങ്കുകളും ഇന്ന് സുലഭമാണ്. ഓൺലൈൻ പഠനം സ്മാർട്ട് ഫോണിലൂടെയും ടാബിലൂടെയും നടക്കുന്നതു കാരണം നമ്മുടെ കുട്ടികളുടെ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ വെക്കുക അസാധ്യം.
കൗമാരക്കാർ സെർച്ച് ചെയ്യുന്നത് ആത്മഹത്യയുടെ വഴികൾ, കൊലപാതകത്തിന്റെ വേറിട്ട കാഴ്ചകൾ, അപകടങ്ങളുടെ ചിതറിയ മനുഷ്യശരീരത്തിന്റെ ഭാഗങ്ങൾ, പോൺ സൈറ്റുകൾ, ഗാംബ്ലിംഗ് പോലുള്ള കളികൾ, ലഹരിയുടെ പുത്തൻ അവതാരങ്ങൾ അങ്ങനെപോകുന്നു കൗമാരക്കാരുടെ മൊബൈൽ ഉപയോഗങ്ങൾ. അടിമപ്പെട്ടാൽ ജീവൻ തന്നെ നഷ്ടപ്പെടാവുന്ന ഗെയിമുകൾ ഇന്ന് നിലവിലുണ്ട്. മണിക്കൂറുകളോളം മുറി അടച്ചിട്ടു ഫ്രീ ഫയർ കളിക്കുന്ന കുട്ടിയുടെ തകരാറിലാകുന്ന മാനസികാവസ്ഥ തിരിച്ചുപിടിക്കാൻ ആവാതെ വരും. സ്വയം അന്തർമുഖനാകുന്നതും, ഉറക്കം, മടി, രക്ഷിതാക്കളോടുള്ള മോശമായ പെരുമാറ്റം, ദേഷ്യം ഇതൊക്കെയാണ് ഇതുമൂലമുണ്ടാകുന്നത്. അവസാനം ആത്മഹത്യയുടെ വഴിൽ ജീവിതം കൊണ്ടുചെന്നെത്തിക്കും.
കുട്ടികളിലെ ഫോൺ അഡിക്ഷനും ആത്മഹത്യ പ്രവണതയും
പ്രമുഖ ഫാമിലി കൗൺസിലർ അഡ്വക്കേറ്റ് ലിൻസി ജോസ് ആണ് ഫേസ്ബുക് ലൈവിൽ സംസാരിക്കുന്നത്
(ALL KERALA PRAVASI ASSOSCIATION)
കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമായി നേരത്തെ തന്നെ ഗൂഗിൾ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു.
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക