അമ്മയോടൊത്തു
*********
ചെറുകഥ
അബ്ദുൽകരിം ചൈതന്യ.
മാരിയമ്മൻ കോവിലും
കഴിഞ്ഞാണ് അയാളുടെ ഓഫീസ്.എന്നും ഓഫീസിലേക്ക് പോകുമ്പോൾ കോവിലിനു മുന്നിലെ നടപ്പാതിയിൽ ഇവരെ കാണാറുണ്ട്.വെയിൽ ഏറ്റു നരച്ച ഒരു വില കുറഞ്ഞ സാരിയാണ് അവർ ഉടുത്തിരിക്കുന്നത്.എണ്ണമയമില്ലാത്ത പാറി പറക്കുന്ന മുടി.
അതിൽ ചിലതെങ്കിലും വെള്ളി രേഖ പോലെ വെളുത്തിട്ടുണ്ട്.ഒട്ടിയ കവിൾ വരണ്ട് ഉണങ്ങിയ കണ്ണുകൾ
ഒന്നാകെ ദൈന്യതയെ വരച്ചു വെച്ചിരിക്കുന്ന മുഖം…..
ചില ദിവസങ്ങളിൽ അയാൾ പോക്കറ്റിൽ നിന്നു ചില്ലറ തെരഞ്ഞു പിടിച്ച് അവർക്കു കൊടുക്കും.അതു ആർത്തിയോടെ വാങ്ങി അവർ കൈകൂപ്പും.സിഗററ്റ് കടക്കാരൻ ബാക്കി കൊടുക്കുന്ന ചില്ലറകൾ അയാൾ ബാഗിന്റെ ചെറിയ അറയിൽ സൂക്ഷിച്ചു.
ഒരു ദിവസം ഓഫീസിൽ നിന്നു കുറച്ചു നേരെത്തെ ഇറങ്ങി.വീട്ടിലേക്കു നടക്കുമ്പോൾ ഫുട് പാത്തിൽ ചെറിയ ഒരു ആൾക്കൂട്ടം.അയാൾ വെറുതെ ഒന്ന് ശ്രദ്ധിച്ചു കോവിലിന്റെ നടക്കൽ എന്നും കാണാറുള്ള ആ സ്ത്രീ….തലചുറ്റി വീണ ഒരു യുവാവിനെ താങ്ങി ഇരുത്തി വെള്ളം കൊടുക്കുന്നു…കൈനനച്ചു അയാളുടെ നെറ്റിയും മുഖവും തടവുന്നു.,.ആ ചെറുപ്പകാരൻ സാവധാനം കണ്ണുകൾ തുറന്നു…വല്ലാതെ വിയർത്തിട്ടുണ്ട്.അല്പം വെള്ളം കൂടി കുടിച്ചു.ഒന്നും സംസാരിക്കാതെ ആയുവാവ് താഴേക്കു തന്നെ നോക്കിയിരുന്നു.അപ്പോഴും ആ സ്ത്രീ ചെറുപ്പകാരന്റെ തലയിലും പുറത്തും സാവധാനം തടവി കൊണ്ടിരുന്നു…ഓഫീസിൽ നിന്നു അത്യാവശ്യമായി വീട്ടിലേക്കു നടന്ന അയാൾ ഇതു കണ്ടിട്ട് അവിടെ നിന്നു പോയി.
ഒരു പക്ഷേ ഈ സ്ത്രീയുടെ മകനായിരിക്കും ആ യുവാവ്.വെറുതെ ആണെങ്കിലും ഒന്നുചോദിക്കാം എന്ന് കരുതി നിൽകുമ്പോൾ..ആ യുവാവ് പതിയെ എഴുന്നേറ്റു ചുറ്റും നോക്കി.കൂടി നിന്നവർ എല്ലാവരും തന്നെ നടന്നു കഴിഞ്ഞു
ആ സ്ത്രീ അവരുടെ സഞ്ചി യിൽ ഉണ്ടായിരുന്ന കുറെ നോട്ടുകളും ചില്ലറയും ആ യുവാവിന്റെ കയ്യിൽ നിർബന്ധിച്ചു വെച്ച് കൊടുത്തു….അവന്റെ കവിളിൽ തലോടി കണ്ടു അവർ പറഞ്ഞു “മോൻ എന്തേലും വയറു നിറയെ വാങ്ങി കഴിക്ക് “നടന്നു നീങ്ങുന്ന ആയുവാവിനെ നോക്കി നിൽക്കുന്ന ആ സ്ത്രീ യുടെ കണ്ണുകൾ നനഞ്ഞിരുന്നു.
ഇപ്പോൾ ആ സ്ത്രീയും അയാളും മാത്രമായി.
അയാൾ ആകാംഷയോടെ ചോദിച്ചു “ആ പോയത്
ആരാണ്..
മകനാണോ…..അവർ അതിനു ഒരു മറുപടിയും പറയാതെ കണ്ണുകൾ തുടച്ചുകൊണ്ട് സാവധാനം നടന്നു നീങ്ങി.
അയാൾ ആലോചനയിൽ മുഴുകി വീട്ടിലേക്കു നടന്നു.
വീട്ടിൽ ചെന്നിട്ടും ചിന്തയിൽ നിന്നു ആ സ്ത്രീ യും യുവാവും മായുന്നില്ല.അവർ അമ്മയും മകനുമാണ്.അല്ലെങ്കിൽ പിന്നെ എന്തിനാ ധർമം കിട്ടിയ പണം മുഴുവൻ അയാൾക്ക് എടുത്തു കൊടുത്തത്…..എന്തിനാ അവരുടെ കണ്ണുകൾ നിറഞ്ഞത്…….
പിറ്റേ ദിവസം അയാൾ ഓഫിസിലേക്ക് നടക്കുമ്പോൾ കോവിലിന്റെ നടയിൽ ആ സ്ത്രീ ഉണ്ടായിരുന്നു.അയാൾ അവരുടെ അടുത്ത് ചെന്ന് പേഴ്‌സ് തുറന്നു ഒരു നൂറു രൂപ നോട്ട് എടുത്തു അവർക്കു നേരെ നീട്ടി.അവർ സാവധാനം എഴുന്നേറ്റു അയാളുടെ മുഖത്ത് തന്നെ നോക്കി.കൊണ്ട് .അവരുടെ വിറയ്ക്കുന്ന കൈകൾ നീട്ടി നിന്നു.അയാൾ നോട്ട് ആ കൈകളിൽ വെച്ച് കൊടുത്തു.
“എവിടെയാ മോന്റെ വീട്”…അവർ സാവധാനം ശബ്ദം താഴ്ത്തി ചോദിച്ചു.
“എവിടെ അടുത്താ…ഈ വളവ് തിരിഞ്ഞാൽ മൂന്നാമത്തെ വീടാ..”അയാൾ പറഞ്ഞു..അവർ തലയാട്ടി.
രണ്ടു ദിവസം അവധിആണ്.അയാൾ മോൾക്ക് ഒരുചിത്ര കഥ വായിച്ചു കൊടുക്കുമ്പോൾഗേറ്റ് തുറക്കുന്ന ശബ്ദം ആരോ ഗേറ്റ് കടന്നു വരുന്നു.
“ഓ ഇതു ആ സ്ത്രീ ആണല്ലോ…അയാൾ പുറത്തേക്കു ഇറങ്ങിചെന്നു.അയാളെ കണ്ട ഉടൻ അവർ പറഞ്ഞു “അപ്പോൾ എനിക്ക് വഴി തെറ്റിയില്ല “….
എന്നു പറഞ്ഞു കൊണ്ട് അവർ ആ തിണ്ണയിൽ ഇരുന്നു.,”അല്ല എവിടെയാ നിങ്ങളുടെ വീട്….വീട്ടിൽ ആരൊക്കെ യുണ്ട്..എന്തിനാ പിന്നെ എന്നും ഈ കോവിൽ നടയിൽ വന്നിരിക്കുന്നത്.”അയാൾ ഒന്നൊന്നായി ചോദിച്ചു
അവർ അയാളെ നോക്കികൊണ്ട് പറഞ്ഞു തുടങ്ങി “എന്റെ വീട് ഇവിടെ ആ വഴി അമ്പലത്തിനു അടുത്താ….എനിക്ക് ഒരു മകൻ ഉണ്ട്.രണ്ടു വർഷം മുൻപായിരുന്നു അവന്റെ കല്യാണം..,ഇപ്പ ഒരുവർഷമായി അവൻ ജോലിസ്ഥലത്താ ..എന്നും അവൻ ഭാര്യയുമായി മണിക്കൂറുകൾ ഫോണിൽ സംസാരിക്കും..എന്നാൽ അമ്മയെ ചോദിക്കില്ല..അമ്മയെ വിളിക്കില്ല…എന്നോട് സംസാരിക്കില്ല…
ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ അധിക പറ്റാന്നാ അവള് പറേണെ ….എന്തെങ്കിലും തിന്നണമെങ്കിൽ പോയി അതിനുള്ളത് ഉണ്ടാക്കികൊണ്ടുവാ…. എന്ന് പറഞ്ഞു അവൾ എന്നെ വീട്ടിൽ നിന്നു ഇറക്കി വീട്ടിരിക്കുകയാ…”ഇത്രയും പറഞ്ഞു കണ്ണുകൾ തുടച്ചു അവർ പോകുവാൻ തുടങ്ങുമ്പോൾ അയാൾ വീടിനുള്ളിലേക്ക് കയറിപ്പോയി…തിരിച്ചു വരുമ്പോൾ അയാളുടെ കയ്യിൽ ഒരു വലിയ കിറ്റ് ഉണ്ടായിരുന്നു അതു അവരുടെ കയ്യിൽ വെച്ച് കൊടുത്തു.”വേണ്ട മോനെ…എന്താ ഇതു …”..അവർ അതു വാങ്ങാൻ മടിച്ചു. വാങ്ങിക്കു അമ്മേ ഇതു കഴിഞ്ഞ വിഷുവിനു എന്റെ അമ്മക്ക് കൊടുക്കാൻ ഞാൻ വാങ്ങിയതാ…..പക്ഷേ പോകാൻ കഴിഞ്ഞില്ല…അയാളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി…കണ്ണുകൾ നനഞ്ഞു “എങ്ങനെ ഒരു മകൻ എനിക്കുണ്ടായിരുന്നെങ്കിൽ “
അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു.,.സാവധാനം ഗേറ്റ് കടന്ന് പോകുമ്പോൾ…”അമ്മേ…… അയാളുടെ ഉള്ളകം നൊന്തു ഒരു വിളി…..ഒരു വർഷം കഴിഞ്ഞു ഞാൻ എന്റെ അമ്മയെ ഒന്ന് കണ്ടിട്ട്…..ഓരോ മാസവും ചെറിയൊരു തുക അയച്ചുകൊടുക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും ഈ തുകകൾക്ക് ഒരു വിലയും ഇല്ലാത്ത സന്നർഭങ്ങൾ ഉണ്ടാകാറുണ്ട്……എനിക്ക് എന്റെ അമ്മയെ കാണണം.
അയാൾ വേഗത്തിൽ അകത്തേക്ക് കയറി മൊബൈൽ എടുത്തു ഉടനെ ടിക്കറ്റ് ബുക്ക് ചെയ്തു.അകത്തെ മുറിയിലേക്ക് നോക്കി നീട്ടീവിളിച്ചു…നീലിമേ… നാളെ രാവിലത്തെ വണ്ടിക്കു നമ്മൾ നാട്ടിലേക്ക് പോകുവാ…ഇനി ഒരാഴ്‌ച എന്റെ അമ്മയോത്തു
ഒന്ന് ചേർന്നിരിക്കാൻ…….
അബ്ദുൽകരിം ചൈതന്യ
************