മസ്കറ്റ് : ഒമാനിലെ വാദികബീറിൽ അലി ബിൻ അബി താലിബ് മസ്ജിദ് പരിസരത്തുണ്ടായ വെടിവെയ്‌പ്പ്പിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഖൗല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരെ മസ്കറ്റ് എംബസി അധികൃതര്‍ സന്ദര്‍ശിച്ചു. ഇവരുടെ കുടുംബവുമായി സംസാരിച്ച അംബാസഡര്‍ അമിത് നാരങ് പൂര്‍ണ പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു. പരിക്കേറ്റവർ ഏത് സംസ്ഥാനങ്ങളിൽപ്പെട്ടവരാണെന്ന വിവരം അറിവായിട്ടില്ല. മരണപ്പെട്ട ഇന്ത്യക്കാരനായ ബാഷ ജാന്‍ അലി ഹുസ്സൈന്റെ ഒമാനിലുള്ള കുടുംബത്തെയും അംബാസഡര്‍ സന്ദര്‍ശിച്ചു. മകന്‍ തൗസീഫ് അബ്ബാസിയുമായി സംസാരിച്ച അംബാസഡര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റും കുടുംബത്തിന് എല്ലാവിധ പിന്തുണ നൽകുമെന്ന് അറിയിച്ചു.പ്രതിസന്ധി വളരെ വിദഗ്ധമായി കൈകാര്യം ചെയ്യുകയും നിരപരാധികളായ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനും ഒമാനി സുരക്ഷാ ഏജന്‍സികള്‍ സ്വീകരിച്ച സത്വര നടപടിയെ അംബാസഡർ അഭിനന്ദിച്ചു. സംഭവത്തില്‍മരണപ്പെപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയാണെന്നും പരുക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയന്നുംഎംബസി പ്രസ്താവനയില്‍ പറഞ്ഞു. ഒരു ഇന്ത്യൻ പൗരനും നാലു പാകിസ്ഥാൻ പൗരനും ഉൾപ്പെടെ അഞ്ച് സാധാരണക്കാർ ആണ് മരിച്ചത്. റോയൽ ഒമാൻ പോലീസ് സേനയിലെ ഉദ്യോഗസ്ഥൻ യൂസഫ് അൽ നാദാബിയും രക്തസാക്ഷിയായി. മൂന്നു അക്രമികളെ വധിച്ചെന്നും റോയൽ ഒമാൻ പോലീസ് സ്ഥിതീകരിച്ചു. സംഭവത്തെ അപലപിച്ച ഒമാൻ ശൂറാ കൗൺസിൽ, രക്തസാക്ഷിയായ യൂസഫ് അൽ നാദാബിയുടെ കുടുംബത്തോടും മറ്റ് അഞ്ചുപേരുടെ കുടുംബത്തോടും അഗാധമായ ദുഃഖം രേഖപ്പെടുത്തി. സുൽത്താനേറ്റിന്റെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി സംഭവത്തിൽ അനുശോചിച്ചുകൊണ്ട് പ്രസ്താവന ഇറക്കി. സംഭവം വെറുപ്പ് പ്രചരിപ്പിക്കാൻ മാത്രമായുള്ള ആക്രമണമാണെന്നും. വിദ്വേഷം വളർത്തുന്ന പ്രവർത്തിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും മരണടഞ്ഞവർക്കും, പരിക്കേറ്റവർക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിചെർത്തു. വിവിധ രാജ്യക്കാരായ 28 പേർക്കാണ് പരിക്കേറ്റത്. ഇതിൽ നാലു പേർ പോലീസ് – സിവിൽ ഡിഫൻസ്- ആബുലൻസ് അതോരിറ്റി ഉദ്യോഗസ്ഥരാണ്. ഗുലാം അബ്ബാസ്, ഹസൻ അബ്ബാസ്, സയ്യിദ് ഖൈസർ അബ്ബാസ്, സുലൈമാൻ നവാസ് എന്നിവരായാണ് മരിച്ച പാകിസ്ഥാൻ പൗരന്മാരെന്ന് ഒമാനിലെ പാക്കിസ്ഥാൻ എംബസ്സി വ്യക്തമാക്കി. എംബസി വെടിവെപ്പിന് പിന്നില്‍ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്താണെന്നും വ്യക്തമല്ല . വെടിവെപ്പിനെ തുടര്‍ന്ന് മസ്‌കറ്റിലെ യു.എസ് എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ അമേരിക്കയും പാകിസ്ഥാനും ശക്തമായി അനുശോചിച്ചു. സംഭവത്തെ കൈകാര്യം ചെയ്യാൻ ഒമാൻ നടത്തിയ ശ്രമങ്ങളെ കുവൈറ്റും , സൗദി അറേബിയയും അഭിനന്ദിച്ചു.