മസ്കറ്റ് ഒമാനിൽ പുതിയ ബജറ്റ് വിമാന കമ്പനി ക്ക് നിക്ഷേപക അവസരം നൽകുമെന്ന് സിവിൽ എവിയേഷൻ അതൊരിറ്റി . പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രഖ്യാപിച്ചു. താൽപര്യമുള്ള കമ്പനികളിൽനിന്നും നിക്ഷേപവും ക്ഷണിച്ചു. നിലവിൽ ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന് പുറെമെ ബജറ്റ് വിമാനമായ സലാം എയറുണ്ട്. ഇതിനുപുറമെയാണ് മൂന്നാമതൊരു കമ്പനിക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി ആലോചിക്കുന്നത്. ഇതേ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഒന്നും സി.എ.എ വെളിപ്പെടുത്തിയിട്ടില്ല