മസ്കറ്റ്

റുസൈലിലെ  അൽ മാവേല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന റമദാൻ മാസമായ ഈ വര്ഷം  മാർക്കറ്റുമായി അഭേദ്യ ബന്ധം നിലനിർത്തുന്ന റുസൈൽ കെഎംസിസി ഗംഭീര ഇഫ്താർ പരിപാടിയാണ് സംഘടിപ്പിച്ചത്.  മസ്കറ്റ് കെഎംസിസി റുസൈൽ ഏരിയാ കമ്മറ്റിയിലെ സിംഹഭാഗം  പ്രവർത്തകരും റുസൈൽ മവാല  പഴം പച്ചക്കറി കേന്ദ്ര മാർക്കറ്റിലെ കച്ചവടക്കാരും മാർക്കറ്റുമായി ബന്ധപ്പെട്ട വ്യവസായികളുമാണ്. മാർക്കറ്റ് ഈ വർഷത്തോട് കൂടി ബർക്കക്കടുത്ത ഖസായിനിലേക്ക് മാറ്റപ്പെടുന്നതിനാൽ ഈ വർഷം മുന്നത്തേതിൽ നിന്നും വ്യത്യസ്ഥമായി വിപുലമായ രീതിയിൽ തന്നെ ഇഫ്താർ മീറ്റ് ഒരുക്കി.  അൽ മകാരിം ഹാളിൽ വെച്ച് നടത്തപ്പെട്ട ഇഫ്താർ  പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.  കെ എംസിസി കേന്ദ്ര-ജില്ലാ-ഏരിയാ കമ്മിറ്റി നേതാക്കൾ, സുന്നിസെൻ്റർ-ഐസി എഫ്,ഹുബ്ബുറസൂൽ, അജ്‌വ ഹിഫ്ദുൽ ഖുർ-ആൻ കോളേജ് തുടങ്ങിയവയിലെ മത പണ്ഡിതൻ മാർ പ്രവർത്തകർ. മാർക്കറ്റിലെ വ്യവസായ പ്രമുഖർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവർ സന്നിഹിതരായിരുന്നു. സയിദ് ശിവപുരം അധ്യക്ഷത വഹിച്ചു. മിസ്ബാഹ് ബിൻ സൈദ് ഖിറാ അത് നിർവഹിച്ചു. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് കിണവക്കൽ ഉൽഘാടനം ചെയ്തു. വാഹിദ് സുഹൂൽ അൽ ഫൈഹ ,ഖാലിദ് കുന്നുമ്മൽ, മുജീബ് കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കക്കൂൽ സ്വതവും ശമീർ വി കെ ടി നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ  മരണപ്പെട്ട റുസൈൽ ഏരിയാ കെഎംസിസി മെമ്പറും റുസൈൽ മാർക്കറ്റിലെ ജീവനക്കാരനുമായ റഫീഖിന് വേണ്ടിയുള്ള ദുആ മജ്‌ലിസും പരിപാടിയുടെ ഭാഗമായി ഒരുക്കി. റുസൈൽ അൽ റുവാദ് മദ്രസ്സ പ്രിൻസിപ്പാൾ കബീർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അശ്രഫ് മുതുവന,  ഇസ്ഹാഖ് കോട്ടക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറോളം വാളണ്ടിയർ മാർ ആണ് ഇഫ്താർ പരിപാടികൾ നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *