സിനാവ്: എസ്കെഎസ്എസ്എഫ് സിനാവ് ഏരിയ കമ്മിറ്റി ബദർ അനുസ്മരണവും സമൂഹ നോമ്പ് തുറയും സിനാവ് മദ്രസയിൽ വെച്ച് നടന്നു. ഷംസുദ്ദീൻ ബാഖവി ഇബ്രാ അനുസ്മരണ പ്രഭാഷണം നടത്തി. ബദർ മൗലിദ്, ബ്ദർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കും രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന മഅദനി ഉസ്താദിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി. മുസ്തഫ നിസാമി, ഷാഹുൽ ഹമീദ് തിരൂർ, സിദ്ധീഖ് ഹംസ, അബ്ദുൽ ബാരി, ഇംറാൻ, മുത്തലിബ്, സുധീർ സാഹിബ്, താജുദ്ധീൻ, ഹംസ,
അലി, അബ്ബാസ്, നൗഫൽ, മുഹമ്മദ് സാലിഹ്, അലി അക്ബർ,
ഇർഷാദ്, അശ്കർ എന്നിവർ നേതൃത്വം നൽകി.