മസ്കറ്റ് : SKSSF ഗാല ഏരിയ കമ്മറ്റി ഇഫ്താർ വിരുന്നും നേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിക്കുന്നു, ഗാല സെന്ററിൽ നടത്തിയ ഇഫ്താർ വിരുന്നിൽ SIC & SKSSF നേതാക്കൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു, ഹൃസ്വ സന്ദർശനത്തിനായി നാട്ടിൽ നിന്നെത്തിയ ഡോക്ടർ സാലിം ഫൈസി കൊളത്തൂർ റമദാൻ നസീഹത് പ്രഭാഷണം നടത്തി,
SIC നാഷണൽ ഓർഗനൈസർ കെ എൻ എസ് മൗലവി, വർക്കിങ് പ്രസിഡന്റ് ശുകൂർ ഹാജി, SKSSF നാഷണൽ കമ്മറ്റി ട്രഷറർ ശരീഫ് ഹൈൽ, SKSSF അസിമാ മേഖല ട്രഷറർ സക്കറിയ ഹാജി സീബ് തുടങ്ങിയവർ സംബന്ധിച്ചു, പ്രസിഡന്റ് ബഷീർ അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രെട്ടറി സിദ്ധിഖ് എ പി സദസ്സിനു സ്വാഗതം പറഞ്ഞു, ഏരിയയിലെ പ്രവർത്തകരുടെ സജീവ സാന്നിത്യം ഇഫ്താർ സംഗമത്തെ കൂടുതൽ മികവുറ്റതാക്കി