മസ്കറ്റ് :
ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ “ഇറ” യുടെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് പതിനഞ്ചാം തീയതി മബെലയിൽ ഉള്ള 611 വെഡിങ് ഹാളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു രാഷ്ട്രീയ മത ഭേദമന്യേ 150 കുടുംബങ്ങൾ അന്നേദിവസം ഇഫ്താർ സംഗമത്തിൽ പങ്കെടുക്കും ക്രിസ്റ്റൽ പോളിക്ലിനിക് ചെയർമാൻ Dr മനു സുശീൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആരോഗ്യപരമായ ഭക്ഷണ രീതികളെ കുറിച്ചുള്ള അവലോകന ക്ലാസും ഉണ്ടായിരിക്കുന്നതാണ് 15 ആം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 30 മുതൽ 8 30 വരെയാണ് ഇഫ്താർ സംഗമം നടക്കുകയെന്ന് ഭാരവാഹികളായ ഫൈസൽ പോഞ്ഞാശ്ശേരി ( പ്രസിഡന്റ് )
അനീഷ് സയ്യിദ് ( സെക്രട്ടറി)
ബിബു കരീം ( ട്രഷറർ )
ബാബു മുഹമ്മദ് ( വൈസ് പ്രസിഡന്റ് )
ജിബിൻ പാറക്കൽ( വൈസ് പ്രസിഡന്റ് )
ജിതിൻ വിനോദ്( ജോയിൻ സെക്രട്ടറി )
മുബാറക്ക് മൂസ ( ജോയിൻ സെക്രട്ടറി )
ഷിയാസ് ആലുവ( കൺവീനർ)
ത്വയ്യിബ് ( ജോയിൻ കൺവീനർ) എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു