മസ്കറ്റ്

പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എട്ട് ഗവർണറേറ്റുകളിൽ വൊക്കേഷണൽ കോളേജുകളിൽ  (നാളെ മാർച്ച് 10 ഞായറാഴ്ച)  അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചു.

അൽ-ദാഹിറ, അൽ-ബുറൈമി, സൗത്ത് അൽ-ബാത്തിന, നോർത്ത് അൽ-ബാത്തിന, മസ്‌കറ്റ്, അൽ-ദാഖിലിയ, നോർത്ത് അൽ ഗവർണറേറ്റുകളിലെ,-ശർഖിയ, ദക്ഷിണ അൽ-ഷർഖിയ. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ നടത്താം എന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അൽ വുസ്ത , ദോഫാർ ഒഴികെയുള്ള മറ്റെല്ലാ ഗവര്ണറേറ്റുകളിൽ നേഴ്‌സറികൾക്കും സർക്കാർ സ്വകാര്യ റീഹാബിറ്റേഷൻ കേന്ദ്രങ്ങൾക്കും  നാളെ അവധി ആയിരിക്കുമെന്ന്  സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പ്രതികൂല കാലാവസ്ഥയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് ആവശ്യപ്പെട്ടു. പുറത്ത് ചെയ്യുന്ന ജോലികൾ താൽകാലികമായി നിർത്തിവെക്കണമെന്നും
അത്യാവശ്യമല്ലാത്ത ഡ്രൈവിങും ജോലിയുമായി ബന്ധപ്പെട്ട മറ്റ് യാത്രകളും മാറ്റിവെക്കണമെന്നും തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് അഭ്യർഥിച്ചു.



ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളും വിവരങ്ങളും ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, പുറത്ത് ജോലി എടുക്കുന്നതിന് ഒരുക്കിയ ഭാരം കുറഞ്ഞ ഉപകരണങ്ങൾ സുരക്ഷിതമാക്കുക, ലിഫ്റ്റിങ് ഉപകരണങ്ങളുടെയും ക്രയിനുകളുടെയും സുരക്ഷ ഉറപ്പാക്കുക, പ്രതികൂല കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാനും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും ജീവനക്കാരെ ഉപദേശിക്കുക,

അത്യാവശ്യമല്ലാത്ത ഡ്രൈവിങും ജോലി സംബന്ധമായ യാത്രകളും മാറ്റിവെക്കുന്നത് പരിഗണിക്കുക, കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ എല്ലാ ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തുക, അടിയന്തര സാഹചര്യത്തിൽ ജീവനക്കാർക്ക് ബന്ധപ്പെടാൻ എമർജൻസി കോൺടാക്റ്റ് നമ്പറുകൾ നൽകുക തുടങ്ങിയ നിർദേശങ്ങൾ ആണ് തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *