ഓഡീഷൻ ഏപ്രിൽ 26 ന്
ഗ്രാൻഡ് ഫിനാലെ മെയ് 10 ന്

സൊഹാർ
സൊഹാർ നവചേത ഒമാനിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ഡാൻസ് ഉത്സവ് 2024’ സീസൺ 2  കൊണ്ടാടുന്നു.
2019ൽ  നടത്തിയ ഡാൻസ് ഉത്സവ് സീസൺ വണ്ണിന്റെ  വിജയത്തെ തുടർന്ന്   ഒമാനിലെ ഡാൻസ് കലാകാരന്മാർക്കും കലാകാരികൾക്കുമായി ഡാൻസ് ഉത്സവ് സീസൺ 2  നടത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ 26 ന് ഓഡിഷൻ നടത്തുന്നു
സൊഹാറിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് ഒഡിഷൻ നടക്കുക എന്ന് സൊഹാർ നവചേതന
പ്രസിഡന്റ് സൗമ്യ ഹുബൈസും സെക്രട്ടറി അനീഷ് ഏറാടത്തും അറിയിച്ചു.

ഇതിന്റെ ഭാഗമായി ഡാൻസ് ഉത്സവ് 2024 സീസൺ 2 വിന്റെ
പോസ്റ്റർ പ്രകാശനം സോഹാർ ലുലു  ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഇസ്മയിൽ ഡാൻസ് ഉത്സവ് കോർഡിനേറ്റർ മാരായ
ഋതുരാജേഷിനും, ശാന്തി പ്രവീണിനും നൽകി കൊണ്ട് ലുലു ഹാളിൽ നിർവ്വഹിച്ചു.
നവചേതന പ്രവർത്തകരും ക്ഷണിക്കപെട്ടവരും പങ്കെടുത്തു

ഗ്രാൻഡ് ഫിനാലെ മെയ് 10 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു
ഗ്രാൻഡ് ഫിനാലെയിൽ ഡി ഫോർ ഡാൻസ്  ഫൈയിം സിയാദ് കുക്കു മുഖ്യ അഥിതി ആയിരിക്കും.
ഒമാനിൽ ആദ്യമായി’ മൈമ് ‘
മത്സരം കൂടി ഡാൻസ് ഉത്സവിൽ അരങ്ങേറും

ഡാൻസ് ഉത്സവ്  ജൂനിയർ, സീനിയർ, ഓപ്പൺ
കാറ്റഗറികളിൽ സോളോയും ഗ്രൂപ്പ് മത്സരങ്ങളും ഉണ്ടായിരിക്കും . സോഹാർ കുടുംബ കൂട്ടായ്മയായ നവചേതന സൊഹാർ   കലാ കായിക പ്രേമികൾക്കായി ഡാൻസ് ഉത്സവ്, അത് ലറ്റിക്ക്  മീറ്റ്, നാടകം, കളറിംഗ് കോമ്പറ്റിഷൻ, ക്ലേ മോഡലിംഗ്, ഓണോത്സവം, ഓണസദ്യ, ഫുഡ് ഫെസ്റ്റിവൽ,
കേരളശ്രീമാൻ – മലയാളി മങ്ക മതസരങ്ങൾ തുടങ്ങി വ്യത്യസ്തമായ പരിപാടികൾ സോഹാറിൽ
നവചേതനയുടെ ബാനറിൽ അരങ്ങേറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *