മസ്‌കറ്റ് : മാനവികതയുടെ മഹത്വം ഉദ്ഘോഷിക്കുവാനും, സഹോദര്യത്തിൻ്റെ സന്ദേശം പുതു തലമുറക്ക് പകർന്നു നൽകാനും സാധിച്ചാൽ വെറുപ്പുൽപാദന കേന്ദ്രങ്ങൾ അടച്ചു പൂട്ടിക്കാൻ സാധിക്കുമെന്ന് ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻറ്റർ റൂവി ഗോൾഡൻ തുലിപ് ഹാളിൽ സംഘടിപ്പിച്ച മാനവ സൗഹാർദ്ദ സംഗമം അഭിപ്രായപ്പെട്ടു.

സംഘർഷങ്ങളുടെയും ദൂര വ്യാപകമായ തെറ്റിദ്ധാരണയുടെയും ലോകത്താണ് ആധുനിക മനുഷ്യൻ ജീവിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യകുലം ഒന്നാണെന്നും ഒരു സ്ര്യഷ്ടാവിന്റെ അടിമകൾ ആണെന്നുമുള്ള വിശ്വമാനവികതയാണ് മതം ഉദ്ഘോഷിക്കുന്നത്. മത സൗഹാര്‍ദ്ദം എന്ന പ്രയോഗം യഥാർത്ഥത്തിൽ കാപട്ട്യമാണെന്നും മാനവ സൗഹാര്‍ദ്ദമാണ് വേണ്ടതെന്നും സമ്മേളനം കൂട്ടിച്ചേർത്തു. അവരവരുടെ മതത്തിൽ ഉറച്ച് നിന്ന് കൊണ്ട് മനുഷ്യർ തമ്മിലുള്ള കൊണ്ടും കൊടുപ്പും ഐക്യവുമാണ് സൗഹാർദ്ദം. വർഗീയതക്കും തീവ്രവാദത്തിനുമെതിരെയുള്ള പ്രവാചക വചനങ്ങൾ സമൂഹത്തിൽ പഠിപ്പിക്കപ്പെടണം. വർഗീയത ധ്രുവീകരണമുണ്ടാക്കി ലാഭം കൊയ്യാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നാണ്‌ സമ്മേളനം ആവശ്യപ്പെട്ടു.

വൈകിട്ട് എട്ട് മണിക്ക് ആരംഭിച്ച സംഗമത്തിൽ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.കെ അബ്ബാസ് പട്ടാമ്പി അധ്യക്ഷത നിർവഹിച്ചു. മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക റൂവി മസ്കറ്റ് വൈസർ, ഫാദർ വർഗീസ് റ്റിജു, SNDP ഒമാൻ യൂണിയൻ കൺവീനർ രാജേഷ്. ജി, KMCC മസ്കറ്റ് വൈസ് പ്രസിഡൻ്റ് നവാസ് ചെങ്ങള, ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻറ്റർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഹ്‌ജാസ് അഹ്‌മദ്‌, റൂവി സെന്റർ സെക്രട്ടറി അനസ് പൊന്നാനി, പ്രസിഡന്റ് സാജിദ് എന്നിവർ സംസാരിച്ചു. അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ ആമുഖ ഭാഷണം നിർവഹിച്ചു. ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെൻറ്റർസീബ് സെന്റർ സീബ് സെന്റർ പ്രസിഡന്റ് അബ്ദുൽ കരീം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശാഫി, ഡോ. ലുഖ്മാൻ, ഡോ. ആബിദ് എന്നിവർ സംബന്ധിച്ചു. മാനവ സൗഹാർദ്ദ സംഗമ പ്രമേയം അവതരിപ്പിച്ചു.

റൂവി സീബ് ഇന്റർ മദ്രസ സർഗമേളയിൽ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *