മസ്കറ്റ് :
മസ്കറ്റ് കെഎംസിസി അൽഖുദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ഫാമിലിയ അൽഖുദ് 2024 കുടുംബ സംഗമവും വനിത വിംഗ് രൂപീകരണവും 02 ഫെബ്രുവരി 2024 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ നസീം ഫാം ഹൗസിൽ വെച്ച് നടത്താൻ അൽ ഖൂദ് ഏരിയ കെ.എം.സി.സി തീരുമാനിച്ചു.
പരിപാടിയോടനുബന്ധിച്ച്
വനിതകൾക്ക് വേണ്ടി പാചക മത്സരവും ഹാദിയ സി.എസ്.ഇ ട്രൈനറും മൈൻഡ് ട്യൂണർ ആൻ്റ് കൗൺസലറുമായ ഫാത്തിമത്ത് സുഹ്‌റ വഫിയ്യ നേതൃത്വം നല്കുന്ന
” പ്രവാസി ജീവിതത്തിൽ ഹരിത രാഷ്ട്രീയത്തിന്റെ പങ്ക്” എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ലാസും സംഘടിപ്പിക്കും.
കുട്ടികൾക്ക് വേണ്ടി വിവിധ മത്സരങ്ങൾ,
ഇശൽ വിരുന്ന് എന്നീ പരിപാടികളും ഉണ്ടായിരിക്കുമെന്ന് അൽഖുദ് കെഎംസിസി
മീഡിയ ആൻ്റ് പബ്ലിസിറ്റി വിംഗ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *