മസ്കറ്റ്

ഒമാന്‍റ പ്രഥമ കൃത്രിമ ഉപഗ്രഹമായ അമാൻ-ഒന്ന് പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ നവംബർ 11നായിരുന്നു അമാൻ-1 വിജയകരമായി വിക്ഷേപിക്കുന്നത്. സൊഹാർ തുറമുഖം, സൊഹാർ ഫ്രീ സോൺ, ഇബ്രി വിലായത്തിലെ പടിഞ്ഞാറൻ ഹജർ പർവതനിരകളുടെ ചിത്രങ്ങൾ എന്നിവയനാണ് അമാൻ പകർത്തിയാതായി പുറത്തു വിട്ടത്. ഭൂമിയുടെ ഭ്രമണപഥത്തിൽ താഴ്ന്ന ഉയരത്തിൽനിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്. ഭൂനിരീക്ഷണം, വിദൂര സംവേദനം എന്നിവയിലാണ് അമാൻ-ഒന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമാൻ-1 ഭൗമ ഭ്രമണപഥത്തിലേക്ക് ഷട്ടിൽ ചെയ്ത നിമിഷംമുതലുള്ള പ്രവർത്തനങ്ങളെയാണ് ചിത്രം സൂചിപ്പിക്കുന്നതെന്ന് ഒമാൻ ഉടമസ്ഥതയിലുള്ള എറ്റ്കോ സ്‌പേസ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടാമത്തെ ശ്രമത്തിലായിരുന്നു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. 2022 ഒക്ടോബരിൽ ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. 2023 ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും പരാജയപ്പെട്ടു . സ്പെയ്സക്സിന്റെ ഫാൽക്കൻ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയിലെ വിക്ഷേപണതറയിൽനിന്നായിരുന്നു ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. ഒമാൻ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പെയ്സാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ . കമ്പനിയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ ചുവടുവെപ്പ് കൂടിയാണ്. അമാൻ- 1 ശേഖരിക്കുന്ന ചിത്രങ്ങളും വിവരങ്ങളും ഒമാനിലെ എറ്റ്കോ സ്റ്റേഷന് കൈമാറും. ഒമാൻ സർക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് അമാൻ ഒന്നിന്റെ വിക്ഷേപണം

Leave a Reply

Your email address will not be published. Required fields are marked *