മസ്കറ്റ് :
വരും ദിവസങ്ങളിൽ ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ താപനിലയിൽ വൻ വ്യത്യാസം ഉണ്ടാകുമെന്നു ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ ഭാഗമായാണ് രാജ്യത്തെ പർവ്വത പ്രദേശങ്ങളിൽ കൂടുതൽ തണുപ്പനുഭവപ്പെടുക. ഇന്നും നാളെയും മസ്‌കത്തിൽ രാത്രി താപനില 18 ഡിഗ്രി സെൽഷ്യസ്വരെ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്തെ വിവിധ ഗവര്ണറേറ്റുകളിൽ പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരാനും സാധനങ്ങൾ കാറ്റിൽ പറന്നുപോകാനും കാരണമാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.