ചന്ദ്രയാൻ-3ന്‍റെ ദൗത്യവിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാൻ
ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തി ബഹിരാകാശ യാത്രയിൽ ചരിത്രം കുറിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ കണ്ടെത്തലുകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ദൗത്യ വിജയത്തിന് ചുവടുപിടിച്ച് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹിരാകാശ രംഗത്ത് ഇന്ത്യയും ഒമാനും സഹകരിച്ചു പ്രവർത്തിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് ചർച്ച നടത്തിയിരുന്നു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സിൗദ് ബിൻ ഹമൂദ് അൽ മവാലി ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ഇസ്രോ’ ആസ്ഥാനാം സന്ദർശിച്ചുരുന്നു.