കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത തി​രു​വോ​ണ​ത്തെ അ​ത്യാ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ ഒമാനിലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ. ഉ​ത്രാ​ട​പ്പാ​ച്ചി​ൽ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​​ന്റെ തി​ര​ക്കി​ലാ​യി​രി​ക്കും അ​വ​ർ. ഒമാനിലെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഓ​ണ​ക്കാ​ഴ്ച​ക​ളൊ​രു​ക്കി നേ​ര​ത്തെ​ത​ന്നെ സ​ജ്ജ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ളു​ക​ളി​ലെ​ല്ലാം ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന്​ എ​ത്തി​ച്ച പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും നി​റ​ഞ്ഞി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ പൂ​ക്ക​ള​മി​ടാ​ൻ പൂ​ക്ക​ളും ധാ​രാ​ള​മാ​യി എ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ റ​സ്​​റ്റാ​റ​ന്‍റു​ക​ളും ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളും ഓ​ണ​സ​ദ്യ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ തി​രു​വോ​ണ ദി​വ​സം വാ​ങ്ങാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ ഓ​ണ​സ​ദ്യ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണ​ക്കോ​ടി എ​ടു​ക്കാ​നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ തി​ര​ക്കാ​യി​രു​ന്നു.

വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ഇ​തി​ന​കം​ത​ന്നെ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും പാ​യ​സ മ​ത്സ​ര​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മാ​റ്റു​കൂ​ട്ടും.

മാളുകളിലും പഴം പച്ചക്കറി കമ്പോളങ്ങളിലും കനത്ത തിരക്കായിരുന്നു. വാഴയില, ഓണപ്പൂക്കൾ, ഓണക്കോടി, കളിമൺ പാത്രങ്ങൾ,പച്ചക്കറികൾ എന്നിവ വൻതോതിൽ വിറ്റു പോയി. കേരളത്തിൽ നിന്ന് ടൺകണക്കിന് ഉത്പന്നങ്ങൾ മൊത്ത വിതരണക്കാർ എത്തിച്ചിരുന്നു. ചില സംഘടനകൾ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഓണാഘോഷം ആരംഭിച്ചു. പൂക്കളം, മാവേലി എഴുന്നള്ളത്ത്, ഓണസദ്യ എന്നിങ്ങനെ വിഭവ സമൃദ്ധമായിരുന്നു. കലാ മത്സരങ്ങളിൽ കുട്ടികളുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇനിയുള്ള വാരാന്ത്യ അവധി ദിനങ്ങളിൽ ഉടനീളം ഓണാഘോഷങ്ങൾ ഉണ്ടാകും. ഇത്തവണ ധാരാളം കലാകാരന്മാരെ ഉൾപ്പെടുത്തി സ്റ്റേജ് പരിപാടികൾക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *