അൽഷിമേഴ്‌സ് രോഗനിർണയം വേഗത്തിലാക്കുന്നതിനായി ഒമാനിലെ ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് മെഡിക്കൽ ഉപകരണം (ഗാംഗ്ലിയോ-നാവ്) വികസിപ്പിച്ചെടുത്തു. ഒമാനിലെ അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ഡോ.ഷെറിമോൻ പി.സിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. റോയൽ ഒമാൻ പോലീസ് ഹോസ്പിറ്റലിലെ, ഡോ രാഹുൽ വി നായർ , ഡോ റെഞ്ചി മാത്യു കുര്യൻ , ഡോ ഖാലിദ് ഷെയ്ഖ്, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ഓഫ് അപ്പ്ളൈഡ് സയൻസിലെ ഡോ. വിനു ഷെറിമോൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.
അൽഷിമേഴ്‌സ് സംശയിക്കുന്ന രോഗികളിൽ കോഗ്‌നിറ്റീവ് അസസ്‌മെന്റ് നടത്താൻ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്യൂറോളജിസ്റ്, അൽഷിമേഴ്‌സ് രോഗം ആദ്യ ഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ഗാംഗിലിയോനാവ് എന്ന മെഡിക്കൽ ഉപകരണം എന്നിവയാണ് ഇവരുടെ ഗവേഷണ മികവിൽ വാർത്തെടുത്തത് .
60% ഡിമെൻഷ്യ കേസുകളും അൽഷിമേഴ്സ് രോഗം എന്നറിയപ്പെടുന്ന ഡീജനറേറ്റീവ്, മാറ്റാനാവാത്ത ന്യൂറോളജിക്കൽ ഡിസോർഡർ മൂലമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ അൽഷിമേഴ്‌സ് രോഗനിർണയത്തിൽ ഡോക്ടർമാരെ സഹായിക്കുന്നതിന് ഈ ഗവേഷണത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
ഗവേഷകർ അവരുടെ കണ്ടെത്തലുകൾ ഒമാനിലെ വിവിധ അധ്യാപകർ, ഗവേഷകർ, മെഡിക്കൽ പ്രാക്ടീഷണർമാർ തുടങ്ങിയവർ മുൻപാകെ അവതരിപ്പിച്ചു.
ഒമാനിലെ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയമാണ് ഗവേഷണത്തിന് ധനസഹായം നൽകിയത്.
അൽഷിമേഴ്‌സ് രോഗ നിർണയത്തിൽ ഒരു നാഴിക കല്ലായിരിക്കും ഈ ഗവേഷണം എന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു .