കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിേലക്ക് വ്യാപിക്കുന്നു. ഇറ്റലി, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചു.
അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നേരത്തെ ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കൊവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ വകഭേദമായാണ് ഒമിക്രോണിനെ കരുതുന്നത്.
നെതര്‍ലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗം പടരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിന്റെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തി.
അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാന്‍, ബ്രസീല്‍, കാനഡ, തായ്ലന്‍ഡ്, ഇസ്രയേല്‍, തുര്‍ക്കി, സ്വിറ്റ്സര്‍ലന്‍ഡ്, ശ്രീലങ്ക, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേര്‍പ്പെടുത്തി
ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഏഴോളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ജി.സി.സി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.
അതേസമയം, പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി രാജ്യങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ ആവശ്യപ്പെട്ടു. യാത്രാ വിലക്കിനെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു.
ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm