കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അന്താരാഷ്ട്ര യാത്രാ മാനദണ്ഡം പുതുക്കി. ഇതു പ്രകാരം 12 രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി.
ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂര്‍, സിംബാബ്വേ, ഹോങ്കോങ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കാണ് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറെൈന്റെന്‍ നിര്‍ബന്ധമല്ല. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണം.
എട്ടാം ദിവസം വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പരിശോധനക്ക് ശേഷം ഏഴ് ദിവസം വീണ്ടും ആരോഗ്യനില നിരീക്ഷിക്കണം. ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍:
* വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കുക, കൊവിഡ് അനുയോജ്യമായ പെരുമാറ്റം ഉറപ്പുവരുത്തണം.
* രാജ്യന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരുടെ മുന്‍കാല യാത്ര വിവരങ്ങള്‍ സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യണം.വിപുലമായ പരിശോധന സൗകര്യങ്ങള്‍ ഓരുക്കണം.
* കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ പ്രദേശത്ത് വിവപുലമായ പരിശോധയ്ക്കൊപ്പം എല്ലാ പോസിറ്റീവ് കേസുകളും ജീനോം സീക്വന്‍സിങ്ങിനായി നിയുക്ത ലാബിലേക്ക് അയക്കണം.
*എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ ശ്രമിക്കണം.
* ചികിത്സ കിട്ടുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത ഉറപ്പാക്കുക.
* വ്യാജ പ്രചരണങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും വാര്‍ത്താ സമ്മേളനത്തിലൂടെ ജനങ്ങളുടെ ആശങ്കയകറ്റണം.
ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm