ഒമാന്റെ ദേശീയ ദിനത്തോട് അനുബന്ധിച് ഒമാനിൽ പര്യടനം നടത്തിയ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് , ഒമാനിലെ ഇന്ത്യക്കാരുടെ പൊതുവേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബ് സ്വീകരണം നൽകി . ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് മുഖ്യാതിഥിയായിരുന്നു . ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോക്ടർ സതീഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു .

ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ഒട്ടേറെ ഉയരങ്ങളിൽ എത്തുമെന്നും , ഒമാനിൽ ദേശീയ ദിനത്തിന്റെ ഭാഗമായി ഒമാനിലേക്ക് വരുവാനും , ഒമാൻ ദേശീയ ടീമുമായി കളിക്കാൻ കഴിഞ്ഞതിൽ ഒമാനിൽ വസിക്കുന്ന ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു എന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പറഞ്ഞു . ഇന്ത്യൻ ടീമിന്റെ കോച് സുനിൽ സി മാത്യു ടീം അംഗങ്ങളെ പരിചയപ്പെടുത്തി . മാനേജർ എം.സി.റോയ് ടീമിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു . ടീമിന്റെ കോച് ,മാനേജർ എന്നിവർക്ക് പുറമെ ഗോൾ കീപ്പർ , റഫറി , സൂപ്പർവൈസർ എന്നിവരും മലയാളികൾ ആയിരുന്നു . ടീം അംഗങ്ങൾക്ക് ഉള്ള ഉപഹാരങ്ങൾ ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ഡോക്ക്ടർ സതീഷ് നമ്പ്യാർ വിതരണം ചെയ്യ്തു .

ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജേഴ്സി അംബാസഡർക്കു ടീം അധികൃതർ കൈമാറി . ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികളായ കരഞ്ജിത് സിംഗ്, സുഹൈൽ ഖാൻ , ഷക്കീൽ , എം.എസ.നേഗി എന്നിവർ ആശംസകൾ നേർന്നു . സജി എബ്രഹാം നന്ദിയും രേഖപ്പെടുത്തി

ഫോട്ടോ : ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒരുക്കിയ സ്വീകരണത്തിൽ ടീം അംഗങ്ങളും , ഇന്ത്യൻ അംബാസ്സഡർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ , ഇന്ത്യൻ എംബസ്സി പ്രതിനിധികൾ എന്നിവർ

ഇതുപോലുള്ള പോസ്റ്റുകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഇൻസൈഡ് ഒമാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . https://chat.whatsapp.comi/He2lwsTckAu5Zf3cAE2Kfm

Leave a Reply

Your email address will not be published. Required fields are marked *