തൊഴില്‍ വിസയുടെ ഭാഗമായോ ഗ്രീന്‍കാര്‍ഡ് നേടിയിട്ടോ വിദേശത്ത് തമാസമാക്കുന്നതോടെ ഒരാളുടെ റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് മാറുന്നു. സാമ്പത്തിക ഇടപാടുകളില്‍ ഇങ്ങനെ ലഭിക്കുന്ന എന്‍ ആര്‍ ഐ സ്റ്റാറ്റസ് വളരെ പ്രാധാനപ്പെട്ടതാണ്. സാധാരണ ചെയ്ത് വരാറുള്ള പല സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും പിന്നീട് ചെറിയ തോതിലെങ്കിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യത്തില്‍ വരെ ഈ ശ്രദ്ധ വേണം

ജോലിയുടെ ഭാഗമായോ പെര്‍മനന്റ് വിസയിലോ വിദേശത്ത് പോകുന്ന ഒരാള്‍ ഇവിടെയുള്ള ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നതില്‍ തെറ്റില്ല.  ഒരു രാജ്യത്ത് താമസിച്ച് മറ്റൊരിടത്ത് ബാങ്ക് അക്കൗണ്ട് നിലനിര്‍ത്തുന്നതില്‍ നിയമപരമായി യാതൊരു പ്രശ്നവും ഇല്ല . പക്ഷെ രാജ്യം വിടുന്നതോടെ അക്കൗണ്ടുള്ള ബാങ്കില്‍ ‘റെസിഡന്‍സ് ചേഞ്ച’് അറിയിക്കേണ്ടതുണ്ട്. അതോടെ ബാങ്ക് നിങ്ങളുടെ അക്കൗണ്ടിനെ ഐ എന്‍ ആറില്‍ നിന്ന് എൻ ആര്‍ ഒ (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി), എന്‍ ആര്‍ ഇ ( നോണ്‍ റെസിഡന്റ് എക്‌സ്‌റ്റേണല്‍), എസ് എന്‍ ആര്‍ ആര്‍ ( സ്‌പെഷ്യല്‍ നോണ്‍ റെസിഡന്റ് റുപ്പി അക്കൗണ്ട്) എന്നിങ്ങനെ സ്റ്റാറ്റസുകളിലേക്ക് മാറ്റും.

വിദേശത്ത് പോകുകയും പിന്നീട് സാധാരണ സേവിങ്സ് അക്കൗണ്ട് ബാങ്കില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് ഫെമ ചട്ടങ്ങള്‍ക്ക് എതിരാണ്. കാരണം പണം ഇന്ത്യയിലേക്ക് വഴിതിരിച്ച് വിടുന്നതിന് ആര്‍ ബി ഐ യ്ക്ക് ട്രാക്ക് ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ബാങ്കില്‍ അറിയിച്ച് സ്റ്റാറ്റസ് മാറ്റുന്നതാണ് നല്ലത്. പക്ഷെ അതിന് പ്രത്യേകിച്ച് സമയ ക്രമമൊന്നുമില്ല. പ്രത്യേകിച്ച കാര്യമൊന്നുമില്ലെങ്കില്‍ ആ അക്കൗണ്ട് അവസാനിപ്പിക്കുകയും ആകാം. മിനിമം ബാലന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വന്നാല്‍ അക്കൗണ്ട് നിലനിര്‍ത്തുന്നത് ബാധ്യതയാണ്. അതുകൊണ്ട് ആവശ്യമില്ലാത്ത അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതാണ് ബുദ്ധി.

എന്താണ് ഫെമ ചട്ടങ്ങൾ

ഇന്ത്യൻ അതിർത്തികളിലൂടെയുള്ള വിദേശ നാണയ പ്രവാഹം നിയന്ത്രിക്കുന്നതിന് 1999 ൽ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ നിയമമാണ് ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ).

എൺപതുകളുടെ തുടക്കത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ഫെമ മുമ്പത്തെ വിദേശനാണ്യ നിയന്ത്രണ നിയമത്തെ അല്ലെങ്കിൽ ഫെമയെ കൂടുതൽ കർശനമാക്കി. ഇന്ത്യയിലെ ബാഹ്യ വ്യാപാരവും അവരുടെ പേയ്‌മെന്റുകളും സുഗമമാക്കുകയെന്നതാണ് ഫെമയുടെ ലക്ഷ്യം, 

വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് എൻ‌ആർ‌ഐകൾക്കായുള്ള ഫെമ നിയമങ്ങൾ വളരെ ശ്രദ്ധാപൂർവ്വം മനസിലാക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് ഇന്ത്യയിൽ നിന്ന് ഫണ്ട് അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന രീതിയെ ബാധിക്കും.

റീസർവ് ബാങ്കിന്റെ ഫെമ മാർഗ്ഗനിര്ദേശങ്ങളെ കുറിച്ചുള്ള കൂടുതൽ വായനയ്ക്ക്

https://www.rbi.org.in/scripts/NotificationUser.aspx?Mode=0&Id=3630

Leave a Reply

Your email address will not be published. Required fields are marked *