പ്രവാസി ക്ഷേമധിനിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക്.
  • കേരള പ്രവാസി വെൽഫയർ ബോർഡ് വഴിയാണ് പെൻഷൻ ലഭിക്കുന്നത്.
  • കുറഞ്ഞത് 2 വർഷമെങ്കിലും കേരളത്തിന് പുറത്തോ വിദേശത്തോജോലി ചെയ്യണം –
  • വിദേശത്ത് ഉള്ളവർ മാസം 350 രൂപയും, തിരികെ നാട്ടിലെത്തിയവർ മാസം 200 രൂപയും കുറഞ്ഞത് 5 വർഷം അടക്കണം.
  • 60 വയസ്സ് പൂർത്തിയായാൽ മാസം 3000 രൂപ വെച്ച് പെൻഷൻ ലഭിക്കും (നിങ്ങൾ 60 വയസ് കഴിഞ്ഞും പ്രവാസി ആയി തുടരുകയാണെങ്കിൽ 3500 മാസം പെൻഷൻ കിട്ടും).
  • 5 വർഷത്തിൽ കൂടുതൽ അടക്കുന്നവർക്ക് അടക്കുന്ന തുകക്ക് അനുസരിച്ച് പെൻഷൻ വർദ്ധിക്കും

1) എങ്ങനെ റജിസ്ടർ ചെയ്യാം?


രണ്ട് വഴി ഉണ്ട്


ഒന്ന് ) നാട്ടിലെ അക്ഷയ സെന്ററുമായി ബന്ധപെടുക
രണ്ട് ) ഓൺലൈനായി അപേക്ഷിക്കാം.. അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

https://pravasi.keltron.org/web/onlineappln.php

2) 5 വർഷം അടച്ചാൽ മതിയോ?

മിനിമം 5 വർഷം അടക്കണം എന്നതാണ് നിബന്ധന അതായത് 55 വയസ് ഉള്ള വ്യക്തിയാണ് ചേരുന്നത് എങ്കിൽ മിനിമം 60 വയസ് വരെ 5 വർഷം അടച്ചാൽ മിനിമം പെൻഷൻ തുകയായ 3000 മാസം പെൻഷൻ ലഭിക്കും. നിങ്ങൾ 40 വയസ് ഉള്ള വ്യക്തിയാണെങ്കിൽ 20 വർഷം അടക്കണം… 15 വർഷം അധികമായി അടക്കുന്നതിന് അധികമായി അടച്ച ഒരോ വർഷത്തിനും മിനിമം പെൻഷൻ തുകയുടെ 3% തുക പെൻഷൻ അധികമായി ലഭിക്കും..

അതായത് 3000 + 1350 = 4350 മാസം പെൻഷൻ കിട്ടും. നിങ്ങൾ എത്ര വർഷം അധികമായി അടക്കുന്നുവോ അതിന് അനുസരിച്ച് 1350 എന്നത് കൂടിയും കുറഞ്ഞും വരാം

മാത്രമല്ല മിനിമം പെൻഷൻ സർക്കാർ വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് അധികമായി ലഭിക്കുന്ന 3% അതിന് അനുസരിച്ച് വർദ്ധിക്കുകയ്യും ചെയ്യും.

3) 350 വച്ച് 15 വർഷം അടച്ചിട്ട് മാസം 3000 പെൻഷൻ കിട്ടുന്നത് നഷ്ടമല്ലേ?

അല്ല… 5 വർഷം മുമ്പ് ക്ഷേമനിധിയിൽ ചേരുമ്പോൾ മിനിമം പെൻഷൻ 1000 ആയിരുന്നു. ഇപ്പോൾ അത് 3000 ആയി.. ഈ രീതിയിൽ വർദ്ധിക്കുക ആണെങ്കിൽ 60 വയസാകുമ്പോൾ (20 വർഷം കഴിയുമ്പോൾ) പെൻഷൻ മിനിമം 10000 എങ്കിലും ആകാം.. അതിൻ്റെ കൂടെ 20 വർഷം അധികമായി അടച്ചതിന് 3 % കൂട്ടുമ്പോൾ 16000 എങ്കിലും ആകും പെൻഷൻ. 350 വച്ച് 20 വർഷം ഏത് ബാങ്കിൽ അടച്ചാലും 16000 മാസം വച്ച് മരണം വരെയും മരണശേഷം ഭാര്യക്കും ലഭിക്കില്ല.

4) വിദേശത്ത് ആയിരിക്കുമ്പോൾ ചേർന്നവർ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോയാലും മാസം 350 അടക്കണോ?

വേണ്ട..ജോലി നഷ്ടപെട്ട് നാട്ടിൽ പോകേണ്ടി വന്നാൽ മാസം 200 അടച്ചാൽ മതി.. തിരിച്ച് നാട്ടിൽ എത്തിയത് നോർക്ക ഓഫീസിൽ രജിസ്ടർ ചെയ്താൽ പിന്നെ 200 അടച്ചാൽ മതി.

ഒരു ടിപ്പ് കൂടെ : KSFE യുടെ ചിട്ടിയിൽ ചേർന്നാൽ ചിട്ടി കാലാവധി തീരും വരെ പ്രവാസി പെൻഷൻ്റെ മാസ അടവായ 350 അവർ അടച്ചോളും ( 60 മാസം വരെ) 2500 രൂപയുടെ ചിട്ടിയിൽ ചേർന്നാൽ മതി

വാർദ്ധക്യത്തിൽ മാന്യമായ ഒരു പെൻഷൻ നമ്മൾ ഉറപ്പ് വരുത്തിയാൽ ആരുടെ മുന്നിലും പിന്നീട് കൈ നീട്ടേണ്ടി വരില്ല..

ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും, മികച്ച സാമ്പത്തിക വിദഗ്ദ്ധനുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി നയിക്കുന്ന ഓൺലൈൻ ക്ലാസ്

പ്രവാസികൾക്ക് സ്വീകരിക്കാവുന്ന വിവിധ നിക്ഷേപ പദ്ധതികളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഹലാലായ നിക്ഷേപ പദ്ധതികൾ തേടുന്നവർക്കും ഉപകരിക്കുന്ന ചില സ്കീമുകൾ വിവരിക്കുന്നു.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *