മസ്കറ്റ് : വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്ന പുതിയ തീരുമാനം  റോയൽ ഒമാൻ പോലീസ് (ROP)  അവതരിപ്പിച്ചു. പോലീസ് ആൻ്റ് കസ്റ്റംസ് ജനറൽ ഇൻസ്പെക്ടർ ലെഫ്റ്റനൻ്റ് ജനറൽ ഹസൻ മൊഹ്‌സിൻ അൽ ശ്രൈഖി ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.   സേവന വ്യവസ്ഥയെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.  നിർദ്ദേശം അനുസരിച്ച്, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ ഒമാനികളുടെ പൂർണ ഉടമസ്ഥതയിലായിരിക്കണം. കൂടാതെ യോഗ്യതയുള്ള അതോറിറ്റിയിൽ നിന്നുള്ള നിർദ്ദിഷ്ട അംഗീകാരങ്ങളും ആവശ്യകതകളും പാലിക്കണം. ഈ സൗകര്യങ്ങളും നിയുക്ത പ്രദേശങ്ങളിൽ സ്ഥിതിചെയ്യണം. പരിശോധകൻ  ഒരു അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഒമാനി പൗരന്മാരായിരിക്കണം, ശാരീരികക്ഷമതയുള്ളവരും സാങ്കേതിക പരിശോധനാ കോഴ്സ് പൂർത്തിയാക്കിയവരുമായിരിക്കണം എന്നുള്ളതും  സാങ്കേതിക പരിശോധകർക്കുള്ള പ്രത്യേക യോഗ്യതകളായി വിവക്ഷ ചെയ്യുന്നു.  സുൽത്താനേറ്റിൻ്റെ വിവിധ വിലായത്തുകളിലുടനീളം ഈ സേവനങ്ങൾ എത്തിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം. ഒമാനി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും രാജ്യവ്യാപകമായി അതിൻ്റെ വ്യാപനം വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കും. തീരുമാനം അനുസരിച്ച് വ്യത്യസ്ത സമയങ്ങളിലും സ്ഥലങ്ങളിലും സേവനം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *