മസ്കറ്റ് : ഒമാനിൽ മുഹറം ഒന്ന് ജൂലൈ ഏഴിനാകാൻ സാധ്യത. മാസം കാണുന്നതിന് അനുസരിച്ചാകും പ്രഖ്യാപനം. മാസം കണ്ടാൽ 1446 ഹിജ്റ വർഷത്തിന്റെ തുടക്കവും തിരുനബിയുടെ ഹിജ്റ വാർഷികവും പ്രമാണിച്ച് ജൂലൈ ഏഴിന് ഒമാനിൽ പൊതു അവധി ആയേക്കും.
ഹിജ്‌റ 1445 ലെ ദുൽഹിജ്ജ മാസപ്പിറവി 2024 ജൂൺ എട്ടിന് ശനിയാഴ്ചയാണ് എൻഡോവ്മെന്റ് മതകാര്യ മന്ത്രാലയം ചന്ദ്രദർശന സമിതി കണ്ടിരുന്നത്. അതനുസരിച്ച്, ചന്ദ്രദർശനത്തിന് വിധേയമായി ജൂലൈ ഏഴിന് മുഹറം ഒന്നായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.