മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ അൽ ഖുവൈർ ഏരിയയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. അൽ ഖുവൈറിൽ വെച്ച് ചേർന്ന എസ്.ഐ.സി പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. എസ്. കെ. എസ്. എസ്. എഫ് അൽ ഖുവൈർ ഏരിയ കമ്മറ്റി പ്രസിഡൻ്റ് ഉമർ വാഫി നിലമ്പൂരിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിന് ഏരിയ പ്രസിഡന്റ് ശംസുദ്ധീൻ ഉപ്പള അധ്യക്ഷത വഹിച്ചു മസ്കറ്റ് കെ.എം.സി.സി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി ഉദ്ഘാടനം ചെയ്തു.

 മസ്കറ്റ് സുന്നി സെന്റർ (SIC) ജനറൽ സെക്രട്ടറി ഷാജുദ്ധീൻ ബഷീർ മുഖ്യ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു 

അൽ ഖുവൈർ ഏരിയ കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി ശംസുദ്ധീൻ ഹാജി അൽ ഹൂത്തി (ഉപദേശക സമിതി ചെയർമാൻ), അബ്ദുല്ല വണ്ടൂർ, ഷാജഹാൻ ബി.എസ് (വൈസ് ചെയർമാൻ), മുസ്തഫ ചെങ്ങളായ് (മെമ്പർ), അബ്ദുൽ വാഹിദ് മാള (പ്രസിഡന്റ്), മുബാറക് വാഫി കോൽമണ്ണ (ജന. സെക്രട്ടറി), അബ്ദുൽ കരീം പേരാമ്പ്ര (ട്രഷറർ), ഷഫീഖ് തങ്ങൾ വളപട്ടണം, ഹനീഫ പുത്തൂർ (വൈസ് പ്രസിഡന്റ്), അലി കാപ്പാട് (വർ.പ്രസിഡന്റ്), ഹബീബ് റഹ്‌മാൻ പാണക്കാട് (വർ. സെക്രട്ടറി), അസ്‌ലം ജോർദാൻ (ഓർഗനൈസിംഗ് സെക്രട്ടറി), ഹാഷിം പാറാട്, അബ്ദുൽ അസീസ് ജോർദാൻ (ജോ.സെക്രട്ടറി), അബ്ദു പട്ടാമ്പി, നൗഷാദ് മദീന ഖാബൂസ്, അബൂബക്കർ പട്ടാമ്പി, മുജീബ്, മുഹമ്മദ് അലി വളാഞ്ചേരി, അബ്ദുൽ ഹമീദ് അൽ ഖുവൈർ സൂഖ് (മെമ്പർമാർ) എന്നിവരെ തെരെഞ്ഞെടുത്തു. കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മറ്റി പ്രസിഡന്റ് ഷാഫി കോട്ടക്കൽ, എസ്. കെ. എസ്. എസ്. എഫ് അൽ ഖുവൈർ ഏരിയ പ്രസിഡന്റ്

ഉമർ വാഫി നിലമ്പൂർ, സെക്രട്ടറി ഷഹീർ ബക്കളം, അബ്ദുൽ കബീർ കാലൊടി എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ വാഹിദ് മാള സ്വാഗതവും അബ്ദുൽ കരീം പേരാമ്പ്ര നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *