മസ്കറ്റ്: ഫോക്കസ് ഇന്റർനാഷണൽ ഒമാൻ റീജിയൻ ഫാമിലി സംഗമം ‘ഫോക്കസ് മെഹ്ഫിൽ’ സംഘടിപ്പിച്ചു.സീബ് അൽ ഖുസൈന ഫാം ഹൗസിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് വിവിധയിനം കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഡോ. അനസ് കടലുണ്ടി പരിപാടിയിൽ മുഖ്യാഥിതിയായിരുന്നു.റഷാദ് ഒളവണ്ണ,ജുവൈദ് കെ അരൂർ,ഹനീഫ് പുത്തൂർ,ജരീർ പാലത്ത്,ശബാബ് വയനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.