മസ്കറ്റ് : എസ് എൻ ഡി പി ഒമാൻ യൂണിയൻ ഗാല ശാഖയുടെ പൊതുയോഗം അൽ ഖുവൈറിൽ സംഘടിപ്പിച്ചു. പൊതുയോഗത്തിൽ 15 അംഗ എക്സിക്യുട്ടിവ് അംഗങ്ങളെയും പുതിയ സാരഥികളെയും തെരഞ്ഞെടുത്തു.
ഗാല ശാഖയുടെ പ്രസിഡൻറായി ശ്യാം കോമത്ത്.വൈസ് പ്രസിഡൻറായി, സുരേന്ദ്രൻ പി. കെ,സെക്രട്ടറിയായി .ലിജോൾസ് ടി കോട്ടക്കൽ,ജോയിന്റ് സെക്രട്ടറിയായി. ഷൈനു രാജ്. വി, കൗൺസിലമാരായി
. ബൈജു ചിറ്റോളി, .അജു ശിവരാമ പണിക്കർ എന്നിവരെയും കൂടാതെ, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി .ശരത് രാമകൃഷ്ണൻ, .ജ്വലി സുരേഷ് മോഹൻ, .സുധീഷ് കാർത്തികേയൻ, .പ്രമോദ് പദ്മനാഭൻ,.നിഷാദ് രാമകൃഷ്ണൻ,.സുനിത്ത് സുധാകരൻ, . പ്രസാദ് കണയ്ക്കാർ , .സുനിൽജിത്ത് സുകുമാരൻ,.ബ്ലസ്മോൻ എം.വി എന്നിവരെയും തെരഞ്ഞെടുത്തു.
പൊതുയോഗത്തിൽ
എസ് എൻ ഡി പി ഒമാൻ യൂണിയൻ ചെയർമാൻ .എൽ രാജേന്ദ്രൻ, കൺവീനർ .ജി.രാജേഷ്, കോർ കമ്മിറ്റി മെമ്പർ , ടി.എസ് വസന്തകുമാർ,എന്നിവരും സന്നിഹിതരായിരുന്നു.