സലാല: സ്ഥനാർബുദ മാസാചാരണത്തോട് അനുബന്ധിച്ച് ലൈഫ് ലൈൻ ഹോസ്പിറ്റൽ സലാലയുടെ നേതൃത്വത്തിൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാലയുടെയും, ഒമാൻ കാൻസർ അസോസിയേഷന്റെയും സഹകരണത്തോട് കൂടി 01/11/2024 ന് സലാല ഗാർഡൻസ് മാളിൽ വച്ച് ‘ Breast Cancer Awareness Walk ‘ നടത്തി.
സലാല വാലി ‘മുഹമ്മദ് സൈഫ് അൽ ബുസൈദി ‘ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. കൂടാതെ സലാലയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മേധാവി dr സുമ മറിയം സ്ഥാനാർബുദ ബോധവൽക്കരണത്തെ സംബന്ധിച്ച് ചടങ്ങിൽ സംസാരിച്ചു. സ്ഥാനാർബുദ സ്ക്രീനിങ്ങും, അനുബന്ധ ടെസ്റ്റുകളും ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ലഭ്യമാണ് എന്ന് മെഡിക്കൽ ഡയറക്ടർ dr ജസീന അറിയിച്ചു. നവംബർ 15 വരെ ബ്രെസ്റ്റ് കാൻസർ സ്ക്രീനിങ്ങും, ഡോക്ടർ കൺസൽടെഷനും സൗജന്യം ആയിരിക്കും എന്ന് ലൈഫ് ലൈൻ ഹോസ്പിറ്റൽ മാനേജർ അബ്ദു റഷീദ് അറിയിച്ചു.
സൗജന്യ സ്‌ക്രീനിംഗും കൺസൾട്ടേഷനും ലഭിക്കുന്നതിനുള്ള അപ്പോയിൻ്റ്‌മെൻ്റിനായി, ഈ നമ്പറുകളിൽ 23212340/98172691 ബന്ധപെടാവുന്നതാണ്.