മസ്കറ്റ് : ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റൂവി, സീബ്, ബർക്ക, സോഹാർ എന്നീ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാൻ ഇസ്‌ലാഹി സംഗമം നവംബർ 8 ന് ബർക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിർവഹിക്കും
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഇസ്‌ലാഹി സംഗമത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടമാക്കാനുതകുന്ന കളിച്ചങ്ങാടം, വനിതകൾക്കായി പ്രേത്യകം മയ്യിത്ത് പരിപാലന ലൈവ് ഡെമോ ക്ലാസ്, വിത്യസ്ത വിഷയങ്ങളിലുള്ള പഠന ക്ലാസുകൾ, പ്രതിനിധി സമ്മേളനം എന്നിങ്ങനെ വിവിധ സെഷനുകൾ നടക്കുമെന്ന് അറിയിച്ചു. രജിസ്‌ട്രേഷനും മറ്റും ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടാം 71244901, 94399799