മസ്കറ്റ് : മലയാള പെരുമ എന്ന തലക്കെട്ടിൽ കേരള തനിമയാർന്ന വിവിധ കലാപരിപാടികളോടെ
68 ആം കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു . സി എം നജീബ് ആഘോഷപരിപാടികൾ ഉത്‌ഘാടനം ചെയ്തു .കേരളത്തിന്റെ സാമൂഹിക ,സാംസ്‍കാരിക ,വിദ്യഭ്യാസ പുരോഗതിയും മതസൗഹാർദ്ധവും ലോകത്തിന് തന്നെ മാതൃകയാണെന്നും കേരളത്തിന്റ മാനവ ഐക്യവും സാഹോദര്യവും നിലനിൽക്കാൻ പ്രവാസികൾക്കിടയിൽ നടക്കുന്ന ഒത്തുചേരലുകളും ആഘോഷങ്ങളും ഉപകരിക്കട്ടെ എന്നും സി എം നജീബ് ഉൽഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു .സുർ ഇന്ത്യൻ സോഷ്യൽ ക്ല്ബ് പ്രസിഡണ്ട് ഹസ്ബുള്ള മദാരി മുഖ്യാതിഥിയായിരുന്നു .മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും രാജൻ കോക്കുരി നന്ദിയും പറഞ്ഞു .ഭാരവാഹികളായ അനിൽ ജോർജ് ,അജിത് പയ്യന്നൂർ എന്നിവർ സംസാരിച്ചു.