മസ്കറ്റ്
ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്ന നടപടികള്‍ക്ക് നാളെ (ജൂലൈ ഒന്ന്) മുതല്‍ തുടക്കമാകും. ഫാര്‍മസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വരും. നിയമ ലംഘകര്‍ക്ക് 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ പിഴ ശിക്ഷ ആവും ലഭിക്കുക . കുറ്റം ആവര്‍ത്തിക്കുന്നവരുടെ മേല്‍ പിഴ ഇരട്ടിയാകുമെന്നും ഒമാന്‍ പരിസ്ഥിതി വിഭാഗം അറിയിച്ചു. പരിസ്ഥിതിയെ മലിനീകരണത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായാണ് പ്ലാസ്റ്റിക് നിരോധനമെന്ന് പരിസ്ഥിതി വിഭാഗം വ്യക്തമാക്കി
![](https://inside-oman.com/wp-content/uploads/2024/06/WhatsApp-Image-2024-06-30-at-4.51.12-PM-1024x471.jpeg)