ജി സി സി/പേരാമ്പ്ര : ജി സി സി ഈസ്ററ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ, സൈമൺ കണ്ണാശുപത്രി പേരാമ്പ്രയുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തണ്ടോറ ഉമ്മർ ഉദ്‌ഘാടനം നിർവ്വഹിച്ചു. കൂട്ടായ്മ വൈസ് ചെയർമാൻ യൂസുഫ് മശാൽ അധ്യക്ഷനായിരുന്നു. “നേത്ര പരിപാലനം, നേത്ര രോഗങ്ങൾ, പ്രതിവിധികൾ” എന്ന വിഷയത്തിൽ ഡോ. സച്ചു ബോധവത്കരണ ക്ലാസ് നടത്തി. ഉനൈസ് സി എച്ച് ,നൗഫൽ പി കെ, അബ്ദുറഹ്മാൻ കെ.എം തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇബ്രാഹീം പാലാട്ടക്കര സ്വാഗതവും കൂട്ടായ്മ കോർഡിനേറ്റർ മുഹമ്മദ് കെ കെ നന്ദിയും പറഞ്ഞു .
ഈസ്റ്റ് പേരാമ്പ്ര നിവാസികളുടെ പ്രവാസി സംഘടനയായ “ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ” യുടെ പത്താം വാർഷിക ആഘോഷ പദ്ധതികളുടെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളയാട്ടു കണ്ടി മുക്കിലെ കൂട്ടായ്മ ഓഫീസ് പരിസരത്തു വെച്ച് നടന്ന പരിശോധന ക്യാമ്പ് നിരവധി പേർക്ക് പ്രയോജനകരമായി.