മസ്കറ്റ്
ഒമാനിൽ കെട്ടിടത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലെ ബോഷർ വിലായത്തിൽ ഗാല വ്യവസായിക മേഖലയിൽ ആണ് കെട്ടിടത്തിന് തീപ്പിടിച്ചത്.
മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. 80 പേരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതായും അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അതൊരിറ്റി അറിയിച്ചു.