മസ്കറ്റ്
മാവാല പഴം പച്ചക്കറി മാർക്കറ്റിന്റെ അവസാന ദിവസമാണ് നാളെ. ഒമാനിലെ പുതിയ കേന്ദ്ര പഴം പച്ചക്കറി മാർക്കറ്റ് ഖസായേനിൽ തുറക്കുന്നത്തോടെ മവാല മാർക്കറ്റിന്റെ പ്രവർത്തനം നിലക്കും. അതേസമയം. മവേലയിലെ സെൻട്രൽ മാർക്കറ്റ് വെള്ളിയാഴ്ചക്ക് ശേഷവും റീട്ടെയിൽ ഉപഭോക്താക്കൾക്ക് പഴം പച്ചക്കറി വിപണനം തുടരുമെന്ന് മസ്ക്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
രണ്ടര പതിറ്റാണ്ടിലധികമായി മസ്കറ്റിലെ പ്രവാസികളടക്കമുള്ള താമസക്കാരുടെ ജീവിത ചര്യ യുടെ ഭാഗമായിരുന്ന, ഏതൊരാഘോഷത്തിനും പഴങ്ങളും പച്ചക്കറികളും പൂക്കളും എത്തിച്ച മവേല സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ഓർമയാകുകയാണ്. മാർക്കറ്റിന്റെ അവസാന ദിനമാകും വെള്ളിയാഴ്ച. ഒമാനിലെ പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ആയ സിലാൽ ശനിയാഴ്ച ഖസാഈനിൽ തുറക്കുന്നതോടെ മവേല മാർക്കറ്റിന്റെ പ്രവർത്തനം നിർത്തും. ജൂൺ 29ന് മുമ്പ് മവേല മാർക്കറ്റിലെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ നടപടിക്രമങ്ങൾ എല്ലാം വ്യാപാരികൾ നേരത്തെ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. മൊത്ത വ്യാപാര മാർക്കറ്റ് യൂനിറ്റുകളുടെ കോൾഡ് സ്റ്റോറുകളും കേന്ദ്ര കോൾഡ് സ്റ്റോറും ഉള്ളി ഷെഡുകളും ഉരുളക്കിഴങ്ങ് ഷെഡുകളും കാര്യനിർവഹണ ഓഫിസുകളും ബുക്ക് ചെയ്ത സ്ഥാപനങ്ങൾക്ക് അധികൃതർ കൈമാറിയിട്ടുണ്ട്. അതെ സമയം മവേലയിലെ സെൻട്രൽ മാർക്കറ്റ് വെള്ളിയാഴ്ചക്ക് ശേഷവും റീട്ടെയിൽ ഉപഭോക്താക്കൾക്ക് പഴം പച്ചക്കറി വിപണനം തുടരുമെന്ന് മസ്ക്കറ്റ് മുനിസിപ്പാലിറ്റി പറഞ്ഞു. രാജ്യത്തെ പ്രധാന പഴം പച്ചക്കറി മാർക്കറ്റായിരുന്നു മവേല സെൻട്രൽ മാർക്കറ്റിലേക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് പഴങ്ങളും പച്ചക്കറികളും എത്തിയിരുന്നു. പഴം പച്ചക്കറികളിൽ 95 ശതമാനവും പുറം രാജ്യങ്ങളിൽനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നവയാണ്. ഇവിടെയുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും മലയാളികളാണ്. ഖസാഈനിൽ ആധുനിക സംവിധാനത്തോടെയും സൗകര്യങ്ങളോടെയുമാണ് മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്.