മസ്കറ്റ് : എൻ.ഡി.പി ഒമാൻ യൂണിയന്റെ കുടുംബ സംഗമവും വിഷു ആഘോഷവും മെയ്യ് 24-ന് അൽഖുദ് അൽറഫാ ഹാളിൽ വച്ച് നടന്നു. ആഘോഷത്തിന്റെ മുന്നോടിയായി നടന്ന സാംസ്ക്കാരിക സമ്മേളനം SNDP ഒമാൻ യൂണിയൻ ചെയർമാൻ L.രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു.കൺവീനർ ജി.രാജേഷ് സ്വാഗതവും, കോർ കമ്മിറ്റി മെമ്പർ ബി.ഹർഷകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ TS വസന്തകുമാർ,

D.മുരളീധരൻ,എന്നിവരും സന്നിഹിതരായിരുന്നു.കൂടാതെ ഒമാനിലെ വിവിധ എസ്.എൻ.ഡി.പി ശാഖാ തലങ്ങളിൽ നിന്നുള്ള കുട്ടികളും, മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാം മികവുറ്റതാക്കി.

കഴിഞ്ഞ അദ്ധ്യയന വർഷം മികച്ച വിജയം കരസ്ഥമാക്കിയ എസ്.എൻ.ഡി.പി ഒമാൻ യൂണിയൻ ശാഖാ മെമ്പേഴ്സിന്റെ കുട്ടികളെയും, SNDP ഒമാൻ യൂണിയൻ 2023- ൽ നടത്തിയ പൊന്നോണം 2023 എന്ന പ്രോഗ്രാമിൽ പങ്കെടുത്ത കലാകാരികളെയും കലാകാരൻമാരെയും , സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.തുടർന്ന് നടന്ന വിഭവ സമൃദ്ധമായ വിഷുസദ്യയും ഗാനമേളയും വേറിട്ട അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *