മസ്കറ്റ്
സർക്കാർ പോർട്ടലുകളോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളെ കുറിച്ച് റോയൽ ഒമാൻ പോലീസിന്റെ മുന്നറിയിപ്പ്. വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കാൻ ഇത്തരം പോർട്ടലുകൾ ഉപയോഗിച്ച് ബാങ്കിംഗ് ഡാറ്റ തട്ടിപ്പു സംഘങ്ങൾ കൈക്കലാക്കും.. അതിനാൽ ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ വ്യക്തിഗത-ബാങ്കിംഗ് വിവരങ്ങൾ നൽകരുതെന്നും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പിൽ പറയുന്നു.സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേരിൽ ഒരു അക്ഷരമോ ചിഹ്നമോ ചേർത്താണ് തട്ടിപ്പ് നടത്തുന്നതെന്നും റോയൽ ഒമാൻ പോലീസ് ചൂണ്ടിക്കാട്ടി.