മസ്കറ്റ് : ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾ നിർമിക്കുമെന്ന്  സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അൽ അബ്രി പറഞ്ഞു.  2028-2029  വർഷത്തോടെ പദ്ധതികളെല്ലാം  പ്രവർത്തനക്ഷമമാകും.  ടൂറിസം ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര വ്യോമഗതാഗതം വർധിപ്പിക്കുന്നതിന് സഹായകമാകുന്നതാണ് പുതിയ പദ്ധതി. പദ്ധതികൾ നടപ്പാകുന്നതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  റിയാദിലെ ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ അൽ ഷാർഖ്, ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ  വിമാന  യാത്രക്കാരുടെ എണ്ണം 2040 ആകുമ്പോഴേക്കും 50 ദശലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ മുസന്ദം വിമാനത്താവളം 2028 രണ്ടാം പകുതിയോടെ പൂർത്തിയാകുമെന്ന് നേരത്തെ അറിയിച്ച്ചിരുന്നു.  പദ്ധതിക്കായുള്ള  പഠനങ്ങളും സ്ഥലം തെരെഞ്ഞെടുക്കലും പൂർത്തിയായി. രാജ്യത്ത് മസ്കറ്റ് സൊഹാർ സലാല എന്നിങ്ങനെ മൂന്നു അന്താരഷ്ട്ര വിമാനത്താവളങ്ങൾ ആണ് നിലവിലുള്ളത്.   ഈ വർഷം ആദ്യ പാദത്തിൽ മസ്കറ്റ്  വിമാനത്താവളം വഴി  4,430,119 യാത്രക്കാർ രാജ്യത്തിറങ്ങി.  ഇതേ കാലയളവിൽ  സലാല വിമാനത്താവളത്തിൽ 429,181 യാത്രക്കാരെത്തി.  സുഹാർ വഴി 22390 യാത്രക്കാറം  ദുക്ം എയർപോർട്ടിലൂടെ 9,405 യാത്രക്കാരും ഇതേ കാലയളവിൽ  യാത്ര ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *