മസ്കറ്റ്
ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘മാംഗോ മാനിയ’ ഫെസ്റ്റിവലിന് തുടക്കമായി. മെയ് 18വരെ യാണ് ഫെസ്റ്റിവൽ നടക്കുക .
ഒമാനിലെ പ്രാദേശിക മാമ്പഴ രുചികൾക്കൊപ്പം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാമ്പഴങ്ങളും ഫെസ്റ്റിവലിൻറെ ഭാഗമായിട്ടുണ്ട്.ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫ് അലിയുടെ സാന്നിധ്യത്തിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് ആണ് ‘മാംഗോ മാനിയ’ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത് . ബോഷർ ലുലു ഹൈപ്പർ മാർക്കറ്റിൽ ആണ് ഉദ്ഘാട ചടങ്ങുകൾ നടന്നത്.
പഴങ്ങളുടെ രാജാവാണ് മാമ്പഴം എന്നാൽ ഇന്ത്യൻ മാമ്പഴങ്ങൾ മാമ്പഴങ്ങളുടെ രാജാവാണെന്നു ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് പറഞ്ഞു. എഴുപത്തി അഞ്ചോളം വ്യത്യസ്തമായ മാമ്പഴങ്ങളിൽ ഇന്ത്യൻ മാമ്പഴങ്ങളുടെ വലിയ സാന്നിധ്യം ഉപഭോക്താക്കൾക്ക് അതിനോടുള്ള മതിപ്പാണ് വെളിവാക്കുന്നതെന്നും അമിത് നാരങ് കൂട്ടിച്ചേർത്തു.
മധുരമൂറുന്ന, എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്ന നല്ലൊരു പഴമാണ് മാമ്പഴം . എഴുപത്തിയഞ്ചോളം വ്യത്യസ്തമായ മാമ്പഴങ്ങൾ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ‘മാംഗോ മാനിയ’ പോലുള്ള പരിപാടികൾ ഉപഭോക്തൃ പങ്കാളിത്തം വർധിപ്പിക്കുമെന്നും എം.എ യൂസഫ് അലി പറഞ്ഞു
ഫെസ്റ്റിവലിന്റെ ഭാഗമായി രുചികരമായ മാമ്പഴങ്ങൾ കൂടാതെ വായിൽ വെള്ളമൂറുന്ന പല മാങ്കോ വിഭവങ്ങളും ആസ്വദിക്കാനാകും. ഹോട് ഫുഡ് സെക്ഷനുകളിലും, ബേക്കറി, മധുരപലഹാരങ്ങൾ, തുടങ്ങി അച്ചാറുകൾ ഉൾപ്പെടെ പ്രത്യേക മാമ്പഴ ട്രീറ്റുകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും. കൂടാതെ മാമ്പഴ പ്രിസർവ്‌സ്, സ്മൂത്തികൾ, പൾപ്പുകൾ, ജ്യൂസുകൾ, ജെല്ലികൾ, ജാം എന്നിവയും പ്രമോഷനിടെ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ ലുലു എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഒമാൻ ഡയറക്ടർ എ.വി. അനന്ത്, ലുലു ഒമാൻ റീജണൽ ഡയറക്ടർ കെ.എ ഷബീർ, ലുലു ഗ്രൂപ്പിലെ വിവിധ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേര് പങ്കെടുത്തു. ഇന്ത്യ, യെമൻ, തായ്‌ലൻഡ്, സ്‌പെയിൻ, വിയറ്റ്‌നാം, ശ്രീലങ്ക, പാകിസ്ഥാൻ, ഇന്തോനേഷ്യ, കൊളംബിയ, ബ്രസീൽ, മെക്‌സിക്കോ, കെനിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള ജൂസിയും രുചികരവുമായ മാമ്പഴങ്ങളാണ് ഈ വർഷത്തെ ഫെസ്റ്റിന് ലുലു ഒരുക്കിയിരിക്കുന്നത്. ഉഗാണ്ടയും. ഒമാനിൽ നിന്നുള്ള പ്രാദേശികമായി വിളയിച്ചെടുത്ത മാമ്പഴങ്ങളും പരിപാടിയുടെ ഭാഗമാകും.