മസ്കറ്റ് : തലസ്ഥാനമായ മസ്കറ്റ് ഉൾപ്പെടെ ഒമാനിലെങ്ങും കനത്ത മഴ തുടരുന്നു.
നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് (എൻസിഇഎം) കാലാവസ്ഥാ സാഹചര്യത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവർണറേറ്റുകളിൽ  ഉപസമിതികൾ രൂപീകരിച്ചു.  ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ പൗരന്മാരോടും താമസക്കാരോടും എൻസിഇഎം ആഹ്വാനം  ചെയ്തു. ഒമാനിലെ അൽ ദഖിലിയ, അൽ ദാഹിറ, നോർത്ത് അൽ ഷർഖിയ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെ വ്യത്യസ്ത തീവ്രതയിലുള്ള മഴ തുടരുമെന്ന് ഏറ്റവും പുതിയ റഡാർ ഡാറ്റ സൂചിപ്പിക്കുന്നതായി  കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് മസ്കറ്റ് ഗവര്ണറേറ്റിലെ  ബോഷർ- ആമിറാത്ത് ചുരം റോഡ് അടച്ചു. പൊതു സുരക്ഷയ്ക്കുള്ള മുൻകരുതൽ” എന്ന നിലയിൽ താൽക്കാലികമായാണ്അടച്ചതെന്ന്  ROP പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌കിയില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടർന്ന്  കുടുംബത്തിലെ ഏഴു പേരെയും രക്ഷപ്പെടുത്തി.സമദ് അൽ-ഷാനിൽ വാദി റൗദ ഒഴുകി  സ്കൂൾ കെട്ടിടത്തിലേക്ക് കയറി.അവിടെ നിരവധി ആളുകൾ ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. സ്‌കൂളിനുള്ളിലുള്ളരെ ഒഴിപ്പിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക സംഘങ്ങൾ രംഗത്തുണ്ട്.  കൂടാതെ, സ്‌കൂളിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി . അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ വാദി അൽ തവിലയിൽ ബസ് തകരാറിലായതിനെ തുടർന്ന് എമര്ജെസി സംഘങ്ങൾ സ്ഥലത്തി.  നിരവധി പേർ ബസിൽ ഉള്ളതായി റിപ്പോർട്ട്. ഇബ്രിയിലെ മറ്റൊരു സംഭവത്തിൽ, മൂന്ന് വ്യക്തികളടങ്ങിയ ഒരു ബസും സലൂൺ തരം വാഹനവും വാദി അൽ വഹ്‌റയിൽ കുടുങ്ങി.അൽ അമറാറ്റിൽ വാഹനം വാദിയിൽ ഒഴുകിയതിനെ തുടർന്ന് ഒരു പൗരനെ രക്ഷപ്പെടുത്തി. അൽ അമേറാത്ത് പോലീസ് സ്‌റ്റേഷൻ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, ആംബുലൻസ് ക്രൂ എന്നിവയിൽ നിന്നുള്ള പട്രോളിംഗ് ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവത്തിൽ ഇടപെട്ടതായിതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *