മസ്കറ്റ്
ന്യൂന മർദ്ദത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ ഒമാനിൽ മഴ ലഭിക്കുമെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒമാന്റെ വടക്കൻ ഗവർണറേറ്റുക ളിൽ ആവും മഴ ലഭിക്കുക. മുപ്പതു മുതൽ 120 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 36 മുതൽ 81 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. മുസണ്ഡം , തെക്ക് വടക്ക് ബാത്ന , ബുറൈമി , ദാഖിറ, മസ്കറ്റ്, ദാഖ ലിയാ , തെക്ക് വടക്ക് ഷെറഖിയ എന്നിവിടങ്ങളിലാകും മഴ ലഭിക്കുക. അൽ വുസ്ത ദോഫാർ ഗവര്ണറേറ്റുകളുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചേക്കുമെന്നു മുന്നറിയിപ്പുണ്ട്.