മസ്കറ്റ് :  മസ്കറ്റ് കെഎംസിസി വിമൻ ആൻഡ് ചിൽഡ്രൻ വിങ്ങ് മെഗാ ലോഞ്ച് ഇവൻറ് ഏപ്രിൽ പന്ത്രണ്ട് വെള്ളിയാഴ്ച മസ്കറ്റ് റൂവി അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ നടക്കും. പ്രശസ്ത സൂഫി സംഗീതജ്ഞ രായ ബിന്സിയും ഇമാമും ചേർന്ന് നയിക്കുന്ന സൂഫി സംഗീതവിരുന്ന് പരിപാടിയുടെ ഭാഗമായി അരങ്ങേറും. പരിപാടിയിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. മസ്കറ്റ് കെഎംസിസി യുടെ മുപ്പത്തിമൂന്നു ഏരിയാ കമ്മറ്റികളിലും സൗജന്യ പാസ് ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതലാകും പരിപാടി ആരംഭിക്കുക. പരിപാടിയുമായി ബന്ധപ്പെട്ട് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ചെറിയപെരുന്നാൾ അവധി ദിവസങ്ങളിൽ നടക്കുന്ന പരിപാടിയായതിനാൽ വൻ ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്നും സൗജന്യ പാസ് വേണ്ട എല്ലാവര്ക്കും  അതാത് ഏരിയകളിലുള്ള കെഎംസിസി ഭാരവാഹികളുമായി എത്രയും വേഗം  ബന്ധപ്പെട്ട് കരസ്ഥമാക്കണമെന്നും സ്വാഗത സംഗം ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *