മസ്കറ്റ് :ഒമാനിലെ മസ്ജിദുകൾ കേന്ദ്രീകരിച്ചു  റമദാനിൽ എല്ലാ ദിവസവും നടന്നു വന്നിരുന്ന നോമ്പ് തുറ സദസ്സുകൾ ഒറ്റക്ക് താമസിക്കുന്നവർക്കും കുറഞ്ഞ വരുമാനം ഉള്ളവർക്കും വലിയൊരളവിൽ ആശ്വാസം നൽകിയിരുന്നു.  കോവിഡ് മഹാമാരി യോടെയാണ് ഇത്തരം ഇഫ്താറുകൾ അപ്രത്യക്ഷം ആയത്. മഹാമാരിക്ക് ശേഷം ചിലയിടങ്ങളിൽ മാത്രമാണ് ഇഫ്താർ പുനർ ആരംഭിച്ചത്.2019 വരെ എല്ലാവർഷവും ഖാബൂസ് പള്ളി അങ്കണത്തിൽ ദിവസവും ആയിരകണക്കിന് ആളുകൾ പങ്കെടുക്കുന്ന സമൂഹ നോമ്പ് തുറ നടന്നിരുന്നു. 2020 മുതൽ ഇവിടെ വിപുലമായ തോതിൽ നോമ്പ് തുറ നടന്നിരുന്നില്ല. മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ പ്രാർത്ഥന നിർവഹിക്കാൻ എത്തുന്ന റൂവി ഖാബൂസ് പള്ളി യിൽ ഈ വർഷവും വിപുലമായ  ഇഫ്താർ പുനർ ആരംഭിച്ചിരുന്നില്ല.  അതുകൊണ്ട് തന്നെ നീണ്ട അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം റൂവി ഖാബൂസ് പള്ളി അങ്കണത്തിൽ നടന്ന  റൂവി കെ.എം.സി.സി യുടെ 
സമൂഹ നോമ്പ് തുറ മധുരമൂറുന്ന പഴയകാലത്തിന്റെ ഓർമ്മപെടുത്തലായി മാറി . ശനിയാഴ്ച്ച  പള്ളി അങ്കണത്തിൽ നടന്ന സമൂഹ നോമ്പ് തുറയിൽ നാലായിരത്തോളം  ആളുകളാണ് പങ്കെടുത്തത് .നോമ്പ്  തുറയിലേക്കു ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ പലർക്കും അത് പഴയകാലത്തിന്റെ ആവർത്തനമായി മാറി . സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന തരത്തിലുള്ള ആൾകൂട്ടം എത്തിയെങ്കിലും ഒന്നിനും , ഒരു കുറവും വരുത്താതെ സംഘാടകർ നടത്തിയ കുറ്റമറ്റ സംവിധാനങ്ങൾ വിശ്വാസികളുടെ മനം നിറച്ചു . ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതുന്നതാണ് ഇഫ്താർ സംഗമങ്ങൾ എന്ന സന്ദേശത്തെ നൂറു ശതമാനം അർത്ഥവത്താക്കുന്ന ഒന്നായിരുന്നു ഇന്നത്തെ നോമ്പ് തുറ … മലയാളികൾക്ക് പുറമെ ഒമാനി സ്വദേശികളും,  അന്യദേശക്കാർ കൂടി പങ്കാളികളാകുകയും  എത്തിയവരെല്ലാം  കൂട്ടമായി ഒരു തളികയിൽ നിന്നും  ഒരുമിച് നോമ്പ് തുറന്നതോടെ  ലോക , മാനവിക സാഹോദര്യ ഐക്യം ഊട്ടിയുറപ്പിക്കുന്ന ഒന്നായി നോമ്പ് തുറ മാറി.  കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് റെയിസ് അഹമ്മദ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ , ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം , കോ കൺവീനർ സിദ്ദിഖ് ഹസ്സൻ, ഒമാൻ ചേമ്പർ ഓഫ് കോമേഴ്‌സ് അംഗം  അബ്ദുൽ ലത്തീഫ് തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ ഇഫ്ത്താറിൽ പങ്കെടുത്തു . റൂവി കെഎംസിസി പ്രവർത്തകർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *