മസ്കറ്റ് : വിവിധ കമ്പനികൾ ദിവസവും നൽകിവരുന്ന ഇഫ്താർ കിറ്റുകൾ സാധാരണക്കാർക്കും, ബാച്‌ലർമാർക്കും വഴിയാത്രക്കാർക്കും ഒരു പാട് ആശ്വാസമാണ്. റൂവി പോലുള്ള, നാനാ ദിക്കുകളിൽ നിന്നും ആളുകൾ എത്തുന്ന ഇടങ്ങളിൽ നിരവധി കമ്പനികളാണ് നോമ്പ് തുറക്കാനുള്ള ഈത്തപ്പഴവും പഴവര്ഗങ്ങളും വെള്ളം, ലബാൻ തുടങ്ങിയ പണീയങ്ങളും ഭക്ഷണവും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുന്നത്. പള്ളികളിൽ സമൂഹ നോമ്പുതുറ ഈ വർഷവും പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം ഇഫ്താർ കിറ്റ് വിതരണം തെല്ലൊന്നുമല്ല സാധാരണക്കാർക്ക് ആശ്വാസമാകുന്നത്.