ബുറൈമി: ബുറൈമി മാർക്കറ്റ് കൂട്ടായ്മ ഓർഗനൈസേഷൻ ഒരുക്കുന്ന ഇഫ്താർ സ്നേഹ സംഗമം മാർച്ച് 22, വെള്ളിയാഴ്ച്ച ബുറൈമി മാർക്കറ്റ് പരിസരത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചു. സമൂഹനോമ്പ് തുറയിലേക്ക് ബുറൈമിയിലെ എല്ലാ പ്രവാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ഓർഗനൈസേഷൻ കമ്മറ്റി ഹമീദ് ഹാജി കുറ്റിപ്പുറം, സോമൻ കൂറ്റനാട് ,’ നാസർ കോമു വല്ലപ്പുഴ ,മൻസൂർ വേങ്ങര ,മുഹമ്മദ് കുട്ടി വളാഞ്ചേരി, മൊയ്തീൻ (കുഞ്ഞു) കക്കാട് , ഹാരിസ് ഹാജി, നൗഷാദ് കല്പകഞ്ചേരി ,പർവേശ് ബംഗാൾദേശി.. എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 95981561,95625149എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.