മസ്കറ്റ് :റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയുമായി സഹകരിച്ചുകൊണ്ട് കളറിങ്, ചിത്രരചന മത്സരവും ആരോഗ്യ പഠന ക്ലാസ്സും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

സ്കൂൾ വെക്കേഷൻ കുട്ടികൾക്ക് മത്സരവേശത്തിന്റെ ആഘോഷം തീർത്തുകൊണ്ട് സബ് ജൂനിയർ, ജൂനിയർ,സീനിയർ വിഭാഗങ്ങളുടെ കളറിങ് ചിത്ര രചന മത്സരത്തിന് നൂറു കണക്കിന് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു .

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സുനിൽ നായർ സ്വാഗതാവും ആർ എം എ അംഗങ്ങളായ നീതു ജിതിൻ ,ആസിഫ്, ഷാജഹാൻ, എബി, ബെന്നറ്റ്, സുജിത് സുഗുണൻ , പ്രദീപ്‌, നസീർ, ഷൈജു വടകര, സച്ചിൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഡോക്ടർ അഫ്താബ് മുഹമ്മദിന്റെ നേതൃത്വത്തിൽ ആരോഗ്യ പഠന ക്ലാസ്സും അരങ്ങേറി .

മത്സര വിജയിക്കുള്ള റിസാൻ ജ്വല്ലറി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ നൽകിയത് ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ, ഫൈസൽ ആലുവ, സുനിൽ നായർ, സന്തോഷ്‌, ഡോക്ടർ അഫ്താബ് മുഹമ്മദ്‌, ഷൈജു എന്നിവർ ചേർന്ന് സമ്മാനിച്ചു.
സബ് ജൂനിയർ വിഭാഗം ഗോൾഡ് കോയിൻ നേടിയത് ഹുദ ഫാത്തിമയും, രണ്ടാം സമ്മാനം ട്രോഫി  നേടിയത് കാശിനാഥ് മൂന്നാം സമ്മാനമായ ട്രോഫി നേടിയത് ശിവന്യ ശ്രീകുമാർ. ജൂനിയർ വിഭാഗം ഗോൾഡ് കോയിൻ കരസ്തമാക്കിയത് പ്രോട്യൂഷ, രണ്ടാം സമ്മാനം ട്രോഫി  നേടിയത് ഓവിനാഥ്, മൂന്നാം സമ്മാനമായ ട്രോഫി നേടിയത് ഗോപിക പ്രമോജ്, സീനിയർ വിഭാഗം ഗോൾഡ് കോയിൻ നേടിയത് സിയാ, രണ്ടാം സമ്മാനം ട്രോഫി  നേടിയത് രോഹൻ സജീഷ്,മൂന്നാം സമ്മാനമായ ട്രോഫി നേടിയത് തഹലീല എന്നിവരാണ്. കൂടാതെ മത്സരിച്ച എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും കൈമാറി. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സന്തോഷ്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *