മസ്ക്കറ്റ് : ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു . മബേല 611 വെഡിങ് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ജാതി മതഭേദമന്യേ 200 ഓളം കുടുംബങ്ങൾ പങ്കെടുത്തു. വിശുദ്ധ റമദാനിൽ പോലും കഷ്ടത അനുഭവപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് വേണ്ടി പ്രാർത്ഥന നടത്തി. ഹെൽത്തി ഡയറ്റ് ന്യൂട്രീഷൻ സ്പെഷ്യലിസ്റ് ഡോക്ടർ മനു സുശീൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ആരോഗ്യപരമായ ഭക്ഷണ രീതികളെ കുറിച്ചുള്ള പഠന ക്ലാസും ഇഫ്താറിന്റെ ഭാഗമായി നടന്നു. ഫൈസൽ പോഞ്ഞാശ്ശേരി, അനീഷ് സയ്യിദ്, ബിബി കരീം, ജിബിൻ പാറക്കൽ, ബാബുമുഹമ്മദ്, ജിതിൻ വിനോദ്, മുബാറക്ക് മൂസ, ഷിയാസ് ആലുവ, തയ്യിബ് തുടങ്ങിയവർ നേതൃത്വം നൽകി.