മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ വെള്ളിയാഴ്ച (15 മാർച്ച് 2024) മസ്കറ്റ് ഗാലയിലുള്ള മസ്കറ്റ് ഹിൽസ് ഹോട്ടലിൽ വെച്ച് ഇഫ്താർ കുടുംബ സംഗമം നടത്തി.
ക്ഷണിക്കപ്പെട്ട അതിഥികളുടടേയും നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യം കൊണ്ട് ഇഫ്താർ കുടുംബ സംഗമം വളരെ നല്ല രീതിയിൽ നടന്നു.
പ്രസിഡണ്ട് മനോജ് നരിയംപുള്ളിയുടെ അധ്യക്ഷതയിൽ നടന്ന ഇഫ്താർ കുടുംബ സംഗമത്തിൽ ഇഫ്താർ കുടുംബ സംഗമം കോഡിനേറ്റർ ഫൈസൽ വലിയകത്ത് സ്വാഗതവും, സെക്രട്ടറി ആഷിക് മുഹമ്മദ് കുട്ടി, ഗ്ലോബൽ കോഡിനേറ്റർ സുബ്രഹ്മണ്യൻ, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസീസ്, രക്ഷാധികാരി മുഹമ്മദുണ്ണി എന്നിവർ ആശംസ പ്രസംഗം നടത്തി, ട്രഷറർ മുഹമ്മദ് യാസീൻ നമ്മൾ ചാവക്കാട്ടുകാർ ആദ്യമായി സംഘടിപ്പിച്ച ഈ നോമ്പുതുറയിൽ പങ്കെടുത്തും, സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അർപ്പിച്ചു.