മസ്കറ്റ്: മുസ്തഫ സുൽത്താൻ എക്സ്ചേഞ്ച് ജനറൽ മാനേജർ തമിഴ്നാട് ചെന്നൈ സ്വദേശി വേലുസ്വാമി കാളിയപ്പൻ മകൻ ജയരാജ് പ്രഭു (49) ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജർ ആയിരുന്ന ജയരാജ് പ്രഭു 2020 മുതൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു വരികയായിരുന്നു. നാലു വർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി ഈ മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.
ഭാര്യ: ശ്രീവിദ്യ.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.